ചരിത്രകാരൻ പ്രതാപ് കിഴക്കേമഠം രചിച്ച ശ്രീകണ്ഠശ്വേരം പുറപ്പാട് പ്രകാശനം ചെയ്തു. ശ്രീകണ്ഠേശ്വരം എൻ എസ് എസ് കരയോഗം ഹാളിൽ നടന്ന ചടങ്ങിൽ സി-ഡിറ്റ് മുൻ ഡയറക്ടർ ഡോ. അച്യുത് ശങ്കർ എസ്. നായരാണ് പ്രകാശനം നിർവഹിച്ചത്. കേരള ആഗ്രോ ഇൻഡസ്ട്രീസ് കോർപറേഷൻ മുൻ മേധാവി കെ.ജി. പ്രതാപ് രാജ് ആദ്യ പ്രതി സ്വീകരിച്ചു. ചരിത്രകാരനും മുതിർന്ന മാധ്യമ പ്രവർത്തകനുമായ മലയിൻകീഴ് ഗോപാലകൃഷ്ണൻ അധ്യക്ഷനായി. അർ ശശിശേഖർ പുസ്തക പരിചയം നടത്തി. ആർ. ശ്രീകുമാരൻ നായർ, ഫോർട് റസിഡൻ്റ്സ് അസോസിയേഷൻ സെക്രട്ടറി എം. ഹരിദാസൻ നായർ, എനർജി മാനേജ്മെൻ്റ് സെൻ്റർ ഡയറക്ടർ ഡോ. ഹരികുമാർ രാമദാസ്,മുതിർന്ന പത്രപ്രവർത്തകൻ ടി. രാമാനന്ദ് കുമാർ , പ്രഫ. ശരത് സുന്ദർ രാജീവ്, എം.എസ്. കുമാർ, അഡ്വ. വേലപ്പൻ നായർ, പ്രതാപ് കിഴക്കേ മഠം എന്നിവർ പ്രസംഗിച്ചു. ബിന്ദുകൃഷ്ണകുമാർ പ്രാർഥനാഗാനം ആലപിച്ചു.