മാധ്യമ പ്രവർത്തനം മൂല്യവത്താകണം: എ. കെ. ആൻ്റണി

തിരു: മാധ്യമ മേഖല അപചയം നേരിടുകയാണെന്നും മൂല്യവത്തായ മാധ്യമ പ്രവർത്തനം നടത്താനാകണമെന്നും മുൻ മുഖ്യമന്ത്രി എ. കെ. ആൻ്റണി പറഞ്ഞു.

തിരുവനന്തപുരം പ്രസ് ക്ലബും ശോഭാ ശേഖര്‍ മെമ്മോറിയല്‍ ഫാമിലി ട്രസ്റ്റും ചേര്‍ന്ന് ഏര്‍പ്പെടുത്തിയ ശോഭാ ശേഖര്‍ മാധ്യമ പുരസ്‌കാര സമര്‍പ്പണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. മാധ്യമ രംഗത്ത് കൂടുതല്‍ വനിതകള്‍ കടന്നുവരണം.

പ്രസ് ക്ലബ് പ്രസിഡന്റ് പി ആര്‍ പ്രവീണ്‍ അധ്യക്ഷനായി. പ്രസ്‌ക്ലബില്‍ നടന്ന അനുമോദന സമ്മേളനം സൂര്യ കൃഷ്ണമൂര്‍ത്തി ഉദ്ഘാടനം ചെയ്തു. ശോഭാശേഖര്‍ ഫാമിലി ട്രസ്റ്റ് ചെയര്‍മാന്‍ സോമശേഖരന്‍ നാടാര്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ മാങ്ങാട് രതാനാകരന്‍, എം.പി ബഷീര്‍, ടി ശശിമോഹന്‍, ഡോ. ബാബു ഗോപാലകൃഷ്ണന്‍, ഐജെടി ഡയറക്ടര്‍ പിവി മുരുകന്‍ തുടങ്ങിയവര്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി എം രാധാകൃഷ്ണന്‍ സ്വാഗതം പറഞ്ഞു.

2023 ലെ ശോഭാ ശേഖര്‍ പുരസ്‌കാരം നേടിയ ഏഷ്യാനെറ്റ് ന്യൂസിലെ രജനി വാര്യരും 2024 ലെ ജേതാവ് ഫൗസിയ മുസ്തഫയും മറുപടി പ്രസംഗം നടത്തി. 25001 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്‌കാരം.

error: Content is protected !!