തിരുവനന്തപുരം പ്രസ് ക്ലബും ശോഭാ ശേഖർ മെമ്മോറിയൽ ഫാമിലി ട്രസ്റ്റും ചേർന്ന് ഏർപ്പെടുത്തിയ ശോഭാ ശേഖർ മാധ്യമ പുരസ്കാര സമർപ്പണം ഇന്ന് മുൻ മുഖ്യമന്ത്രി ഏ. കെ ആൻ്റണി നിർവഹിക്കും. വഴുതക്കാട്ടെ ആൻ്റണിയുടെ വസതിയിൽ രാവിലെ 11.30 നാണ് ചടങ്ങ് . തുടർന്ന് പ്രസ്ക്ലബിൽ നടക്കുന്ന അനുമോദന സമ്മേളനത്തിൽ മുൻ ഡിജിപി ഡോ. ബി സന്ധ്യ, സൂര്യ കൃഷ്ണമൂർത്തി എന്നിവർ പങ്കെടുക്കും .
2023 ലെ ശോഭാ ശേഖർ പുരസ്കാരം ഏഷ്യാനെറ്റ് ന്യൂസിലെ രജനി വാര്യർക്കും 2024 ലേത് ന്യൂസ് മലയാളം 24 X 7 ലെ ഫൗസിയ മുസ്തഫയ്ക്കുമാണ് സമ്മാനിക്കുന്നത്.
