തിരുവനന്തപുരം കോർപ്പറേഷനിലെ തിരുമല വാർഡ് കൗൺസിലറും. ബി ജെ പി നേതാവുമായ തിരുമല അനിൽ ആത്മഹത്യ ചെയ്തു.
തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയിലെ ബിജെപി കൗണ്‍സിലര്‍ മരിച്ച നിലയില്‍. തിരുമല വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറിയുമായ തിരുമല അനില്‍ ആണ് മരിച്ചത്. കൗണ്‍സിലര്‍ ഓഫീസിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ ആയിരുന്നു അനിലിനെ കണ്ടെത്തിയത്. തിരുവനന്തപുരം നഗരത്തിലെ ബിജെപിയുടെ പ്രമുഖ നേതാവ് കൂടിയാണ് അനില്‍ മൃതദേഹത്തിന് സമീപത്ത് നിന്നും കണ്ടെത്തിയ ആത്മഹത്യ കുറിപ്പില്‍ ബിജെപി നേതൃത്വത്തിന് ഏതിരെ പരാമര്‍ശം ഉണ്ടെന്നാണ് വിവരം. അനില്‍ ഭരണ സമിത അംഗമായി വലിയ ശാല ഫാം സൊസൈറ്റിയുമായി ബന്ധപ്പെട്ട സാമ്പത്തിക പ്രതിസന്ധിയില്‍ പാര്‍ട്ടി പിന്തുണച്ചില്ലെന്നാണ് കുറിപ്പിലെ പരാമര്‍ശം എന്നാണ് വിവരം. സൊസൈറ്റിയില്‍ പ്രശ്നമുണ്ടാപ്പോള്‍ ഒറ്റപ്പെടുത്തി. താനും കുടുംബവും സൊസൈറ്റിയില്‍ നിന്ന് പണവും എടുത്തിട്ടില്ല. ആറ് കോടിയോളം രൂപയൂടെ വായ്പാ ബാധ്യത സൊസൈറ്റിയുമായി ബന്ധപ്പെട്ട് ഉണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.
സൊസൈറ്റിയില്‍ നിക്ഷേപം സ്വീകരിച്ചതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങളുടെ പേരില്‍ കഴിഞ്ഞ ദിവസം അനിലിനെ തമ്പാനൂര്‍ പൊലീസ് വിളിപ്പിച്ചിരുന്നു. ഇതിന്റെ മാനസിക വിഷമാണ് മരണത്തിലേക്ക് നയിച്ചത് എന്നാണ് പ്രാഥമിക വിലയിരുത്തല്‍. എന്നാല്‍ കഴിഞ്ഞ ദിവസങ്ങളിലും പാര്‍ട്ടി യോഗങ്ങളില്‍ ഉള്‍പ്പെടെ സജീവമായിരുന്നു അനില്‍ എന്നും സൊസൈറ്റിയുമായി ബന്ധപ്പെട്ട് പരിഹരിക്കാവുന്ന പ്രശ്നങ്ങള്‍ മാത്രമാണ് ഉണ്ടായിരുന്നത് എന്നുമാണ് ബിജെപി ജില്ലാ നേതൃത്വത്തിന്റെ പ്രതികരണം.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…