തിരുവനന്തപുരം : നഗരസഭ കൗൺസിലറും ബിജെപി ജില്ലാ ജനറൽ സെക്രട്ടറിയുമായിരുന്ന തിരുമല അനിൽ കുമാറിന്റെ മരണത്തിന് പിന്നിൽ സിപിഎം -പോലീസ് ഗൂഢാലോചനയെന്ന് ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ പ്രസിഡണ്ട് കരമന ജയൻ. കേരളത്തിലെ ക്രിമിനൽ പോലീസിന്റെ ഭീകരതയുടെ അവസാന ഇരയാണ് അനിൽകുമാർ. ലക്ഷങ്ങൾ ഇന്ന് എത്തിച്ചില്ലെങ്കിൽ വീട്ടിൽ കയറി അറസ്റ്റ് ചെയ്യുമെന്നതടക്കമുള്ള തമ്പാനൂർ പോലീസിന്റെ ഭീഷണിയാണ് അനിൽ കുമാർ ആത്മഹത്യ ചെയ്യാൻ കാരണം. ഇന്ന് രാവിലെയും പണം എത്തിക്കണം എന്നാവശ്യപ്പെട്ട് പോലീസ് ഭീഷണിപ്പെടുത്തിയിരുന്നതായും കുറ്റക്കാരായ പോലീസുകാർക്കെതിരെ എത്രയും വേഗം നടപടി എടുക്കണമെന്നും കരമന ജയൻ ആവശ്യപ്പെട്ടു.
എല്ലാ ഓഡിറ്റുകളും ഭംഗിയായി നിർവഹിച്ചു ഒരു പരാതി പോലുമില്ലാതെ മാന്യമായ പൊതുപ്രവർത്തനം നടത്തി വന്ന അനിൽകുമാറിനെ തമ്പാനൂർ പോലീസ് നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നതായ വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിട്ടുണ്ട്. ഇന്ന് സ്റ്റേഷനിൽ ഹാജരാവണമെന്നും ഇല്ലെങ്കിൽ വീട്ടീൽ കയറി ഉപദ്രവിക്കുമെന്നും പോലീസ് അനിലിനെ ഭയപ്പെടുത്തിയിരുന്നു. തന്റെ സത്പേരിന് കളങ്കം ഉണ്ടാകുമെന്ന ഭയത്തിലാണ് അനിൽകുമാർ ആത്മഹത്യ ചെയ്തത്. ക്രിമിനൽ പോലീസിന്റെ നിയമവിരുദ്ധ നടപടികളാണ് അദ്ദേഹത്തിന്റെ ജീവൻ നഷ്ടമാക്കിയത്. പോലീസിനൊപ്പം സിപിഎം നേതൃത്വവും ഇതിന് പിന്നിലുണ്ട്. കഴിഞ്ഞ പത്തു വർഷമായി നഗരസഭയിലെ സിപിഎമ്മിന്റെ അഴിമതി ഭരണത്തിനെതിരെ നിരന്തരം പ്രതിഷേധിച്ച ബിജെപിയുടെ നഗരസഭ ഉപനേതാവ് കൂടിയായിരുന്നു അനിൽകുമാർ. അനിൽകുമാറിന്റെ മരണത്തിന് പിന്നാലെ പ്രചരിപ്പിച്ച വ്യാജ വാർത്തകൾക്ക് പിന്നിൽ സിപിഎമ്മാണ്. അനിൽകുമാറിനെ നിരന്തരം ഭീഷണിപ്പെടുത്തിയ പോലീസുകാർക്കെതിരെ നടപടി ആവശ്യപ്പെട്ട് 22ന് രാവിലെ ബിജെപി ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തിൽ തമ്പാനൂർ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാർച്ച് നടത്തുമെന്നും കരമന ജയൻ അറിയിച്ചു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…