31-മത് ചെമ്പൈ സംഗീതോത്സവത്തിന്റെ ഭാഗമായി ശ്രീവരാഹം ചെമ്പൈ മെമ്മോറിയല്‍ ട്രസ്റ്റ് ഹാളില്‍ നടന്നു വരുന്ന കര്‍ണാടക സംഗീത കച്ചേരിയില്‍ ഇന്ന് വൈകുന്നേരം അവതരിപ്പിച്ച സംഗീത പരിപാടിയില്‍ ഡോ. എൻ. ജെ. നന്ദിനിയുടെ സംഗീതകച്ചേരി ശ്രീവരാഹത്തെ സംഗീത സാന്ദ്രമാക്കി. കച്ചേരിയില്‍ ഡോ. എൻ. ജെ. നന്ദിനിയോടൊപ്പം വയലിനില്‍ വൈഭവ് രമണിയും, മൃദംഗത്തില്‍ പ്രവീൺ സ്പർശും, ഘടത്തില്‍ എൻ ഗുരുപ്രസാദും ഒപ്പം ചേര്‍ന്നു. സെപ്റ്റംബര്‍ 13ന് ആരംഭിച്ച സംഗീതോത്സവം നാളെ 21-09-2025 ന് സമാപിക്കും. സമാപന ദിവസം എസ് മഹതിയാണ് കച്ചേരി അവതരിപ്പിക്കുക. വൈകുന്നേരം 6.15ന് കച്ചേരി ആരംഭിക്കും. പ്രവേശനം സൗജന്യം.
