ഭാരത് ഭവനിൽ കഴിഞ്ഞ രണ്ടു ദിവസങ്ങളിലായി നടന്ന പി ജെ ആന്റണി ജന്മശതാബ്ദി ആഘോഷങ്ങൾ ചക്രായുധം നാടകാവതരണത്തോടെ സമാപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി, ഭാരത് ഭവൻ, നാട്യഗൃഹം എന്നിവയുടെ സംയുക്ത സഹകരണത്തിൽ രണ്ടു ദിവസങ്ങളിലായി ഒരുക്കിയ മലയാള – നാടക ചലച്ചിത്ര രംഗത്തെ അതുല്യ പ്രതിഭയുടെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് കാമ്പുറ്റ പ്രഭാഷണങ്ങളാലും ഡോ.പ്രമോദ് പയ്യന്നൂർ സംവിധാനം നിർവ്വഹിച്ച ഡോക്യുമെന്ററി പ്രദർശനങ്ങളാലും പ്രബുദ്ധമായി.
രണ്ടാം ദിനമായ ഇന്നലെ (ഒക്ടോബർ 12 ഞായറാഴ്ച) ‘പി. ജെ ആന്റണിയുടെ എഴുത്ത് / ചലച്ചിത്ര ലോകം’ എന്ന വിഷത്തിൽ വിജയകൃഷ്ണന്റെ അധ്യക്ഷതയിൽ ശ്രീജ ആറങ്ങോട്ടുകര, ഹരി ചങ്ങമ്പുഴ സന്തോഷ് വള്ളിക്കാവ്, പത്മനാഭൻ കാവുമ്പായി എന്നിവർ പ്രബന്ധം അവതരിപ്പിച്ചു. ശേഷം ‘പി ജെ ആന്റണി – വ്യക്തി , എഴുത്ത് , കലാപ്രവർത്തനം’ എന്ന വിഷയത്തിൽ പി. സോമന്റെ അധ്യക്ഷതയിൽ ഷാജു പുതൂർ, ജേക്കബ് എബ്രഹാം എന്നിവരും പ്രബന്ധം അവതരിപ്പിച്ചു. വൈകുന്നേരം 4 മണിക്ക് സാബു കോട്ടുക്കലിന്റെ അധ്യക്ഷതയിൽ നടന്ന സമാപന സമ്മേളനത്തിൽ പ്രൊഫ.അലിയാർ സമാപന പ്രഭാഷണവും, ഡോ.പ്രമോദ് പയ്യന്നൂർ,പി. വി. ശിവൻ, വിജു വർമ്മ, സുധിദേവയാനി, നിരീക്ഷ എന്നിവർ ആശംസാ പ്രഭാഷണവും, ശ്രീകല പ്രസാദ് കൃതതജ്ഞതയും രേഖപ്പെടുത്തി. തുടർന്ന് പി. ജെ ആന്റണി രചന നിർവ്വഹിച്ച ‘ചക്രായുധം’ നാടകത്തിന്റെ അവതരണവും നടന്നു.
——————————————————————–
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…