
പേരാമ്പ്രയിലെ കോണ്‍ഗ്രസ് സംഘര്‍ഷത്തില്‍ ദുരൂഹത ആരോപിച്ച് സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി. മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ജാഫര്‍ വാണിമേലാണ് പരാതി നല്‍കിയത്. എം പി യെ പരിക്കേല്‍പ്പിച്ചു എന്ന വ്യാജ വാര്‍ത്തയുണ്ടാക്കി സംസ്ഥാനത്ത് അക്രമം ഉണ്ടാക്കുകയായിരുന്നു കോണ്‍ഗ്രസ് ലക്ഷ്യമെന്ന് പരാതിയില്‍ പറയുന്നു. എം പി രാഷ്ട്രീയ ലാഭത്തിന് വേണ്ടി പ്രവര്‍ത്തകരെ അക്രമത്തിന് പ്രേരിപ്പിച്ചെന്നും പരാതിയില്‍ പറയുന്നു.
