തിരുവനന്തപുരം: ശബരിമലയിലെ അയ്യപ്പസ്വാമിയുടെ നാലരക്കിലോ സ്വർണ്ണം കൊള്ളയടിച്ച പിണറായി സർക്കാരിനെ ജനം പുറത്താക്കുമെന്ന് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കേരള സമൂഹത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ബിജെപിക്കൊപ്പം അണിനിരത്തി തെരഞ്ഞെടുപ്പ് വിജയം നേടുമെന്നും ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ് ഉദ്ഘാടനം ചെയ്തു കൊണ്ട് ബി ജെ പി സംസ്ഥാന പ്രസിഡന്റ് പറഞ്ഞു.
ഇടതു വലതുമുന്നണികളുടെ നുണപ്രചാരണങ്ങൾ തുറന്നു കാട്ടണം. മാറിമാറി കേരളം ഭരിച്ച പാർട്ടികൾ ജനങ്ങളെ സമ്പൂർണ്ണമായി പറ്റിച്ചു. പ്രീണന രാഷ്ട്രീയം മാത്രമാണ് ഇരുമുന്നണികളും മുന്നോട്ട് വെയ്ക്കുന്നത്. എറണാകുളത്തെ ക്രൈസ്തവ മാനേജ്മന്റ് സ്കൂളിൽ ഹിജാബിന്റെ പേരിൽ എസ് ഡി പി ഐ അനാവശ്യമായി പ്രശ്നം സൃഷ്ടിച്ചപ്പോൾ പ്രതികരിച്ചത് ബി ജെ പി മാത്രമാണന്നും ബി ജെ പി സംസ്ഥാന അധ്യക്ഷൻ കൂടിച്ചേർത്തു. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി, സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ.സജീവ്, സജിനി നമ്പ്യാർ എന്നിവർ പ്രസംഗിച്ചു.
ഫോട്ടോ ക്യാപ്ഷൻ: ബിജെപി സംസ്ഥാന സെൽ കൺവീനർ മീറ്റ് ബി ജെ പി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ ഉദ്ഘാടനം ചെയ്യുന്നു. സുരേഷ് കുമാർ, അനൂപ് ആന്റണി, വി.കെ. സജീവ്, സജിനി നമ്പ്യാർ സമീപം.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…