
ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തി: മന്ത്രി വി. ശിവന്‍കുട്ടി
ജനങ്ങളുടെ പങ്കാളിത്തമാണ് പൊതുവിദ്യാഭ്യാസത്തിന്റെ ശക്തിയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി. ചെറുന്നിയൂര്‍ ഗവ.ഹയര്‍സെക്കന്‍ഡറി സ്കൂളിലെ ബഹുനില കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
പൊതുവിദ്യാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ നവീകരിച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് മികച്ച പഠനാന്തരീക്ഷം ഒരുക്കുന്നതിന് പരിപൂര്‍ണ്ണമായ പ്രതിബദ്ധതയോടെ സംസ്ഥാന സര്‍ക്കാര്‍ മുന്നേറുകയാണ്. ചെറുന്നിയൂര്‍ പോലെയുള്ള ഗ്രാമങ്ങളിലെ ഈ മുന്നേറ്റം, ‘എല്ലാ കുട്ടിക്കും ഗുണമേന്മയുള്ള വിദ്യാഭ്യാസം’ എന്ന ലക്ഷ്യത്തെ ശക്തിപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. പുതിയ തലമുറയുടെ അറിവും കഴിവും ഉയര്‍ത്തുന്ന യാത്രയില്‍ ഇത്തരത്തിലുള്ള പദ്ധതികള്‍ കൂടുതല്‍ സ്കൂളുകളിലേക്ക് വ്യാപിപ്പിക്കുമെന്നും മന്ത്രി പറഞ്ഞു.
കില-കിഫ്ബി പ്രൊജക്ടിന്റെ ഭാഗമായി ഒരു കോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് ചെറുന്നിയൂര്‍ സ്കൂളില്‍ കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്.
ഒ.എസ് അംബിക എംഎല്‍എ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാര്‍, വര്‍ക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സ്മിത സുന്ദരേശന്. ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്.ശശികല, ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, സ്കൂള്‍ അധികൃതര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
