
തിരുവനന്തപുരം നഗരസഭയുടെ പ്രഥമ മേയറും മുൻ ധനകാര്യ വകുപ്പ് മന്ത്രിയും ഐ.എൻ.ടി.യു.സി. സംസ്ഥാന പ്രസിഡന്റും കെ.പി.സി.സി. അധ്യക്ഷനും
സ്വാതന്ത്ര്യസമര സേനാനിയുമായിരുന്ന എസ്.വരദരാജൻ നായരുടെ സ്മരണാർഥം എസ്. വരദരാജൻ നായർ സ്മാരക സമിതിയുടെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടത്തി.
പുളിമൂട് കേസരി സ്മാരക ഹാളിൽ സംഘടിപ്പിച്ച 36-ാമത് അനുസ്മരണ സമ്മേളനം മുൻ കെ.പി.സി.സി. പ്രസിഡൻ്റ്റ് വി.എം. സുധീരൻ ഉദ്ഘാടനം ചെയ്തു. കെ.പി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. ജി. സുബോധൻ അധ്യക്ഷനായിന്നു .
മുൻ മന്ത്രിമാരായ ഡോ. എ. നീലലോഹിതദാസൻ നാടാർ, സി. ദിവാകരൻ, എം.വിജയകുമാർ, മുൻ സ്പീക്കർ എൻ. ശക്തൻ തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു…
