ഇൻസ്ട്രക്ടർമാർക്ക് മൂന്ന് തവണയായി ദേശീയ അധ്യാപക പുരസ്‌ക്കാരങ്ങൾ

കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ നൈപുണ്യ വികസന കേന്ദ്രങ്ങളായി മാറുകയാണ്. കാലഘട്ടത്തിന്റെ ആവശ്യങ്ങൾക്കനുസരിച്ച് ഭാവിയിലെ സാധ്യതകൾ മുൻനിർത്തി  യുവതലമുറയിൽ തൊഴിൽ നൈപുണ്യശേഷി  സൃഷ്ടിച്ചെടുക്കാനുള്ള പ്രവർത്തനങ്ങളാണ് സംസ്ഥാന സർക്കാരിന്റെ നേതൃത്വത്തിൽ വ്യാവസായിക പരിശീലന വകുപ്പിൽ നടക്കുന്നത്. ഇതിനായി സംസ്ഥാനത്തുടനീളം 25 ഐടിഐ കൾ പുതുതായി തുടങ്ങി. കിഫ്ബി സഹായത്തോടെ പത്ത് ഐടിഐ കൾ (ധനുവച്ചപുരം, ചന്ദനത്തോപ്പ്, ചെങ്ങന്നൂർ, ഏറ്റുമാനൂർ, കട്ടപ്പന, കൊയിലാണ്ടി, കണ്ണൂർ, മലമ്പുഴ, കയ്യൂർ, ചാലക്കുടി) അന്താരാഷ്ട്ര നിലവാരത്തിൽ വികസിപ്പിച്ചു. 31 ഐ.ടി.ഐകൾക്ക് കെട്ടിട നിർമ്മാണത്തിനായി ഭൂമി ലഭ്യമാക്കുകയും 24 ഐ.ടി.ഐകൾ സ്വന്തമായി കെട്ടിടനിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു.

അടിസ്ഥാന സൗകര്യ വികസനത്തിനൊപ്പം അക്കാദമിക വികസനത്തിനും സർക്കാർ പ്രാധാന്യം നൽകുന്നുണ്ട്. വിദ്യാർത്ഥികൾക്ക് ഗുണമേന്മയുള്ള പരിശീലനം നൽകുന്നതിനായി മികച്ച ഇൻസ്ട്രക്ടർമാരാണ് ഐടിഐകളിലെ വിവിധ ട്രേഡിലുമുള്ളത്. നൈപുണ്യ പരിശീലന വിഭാഗത്തിലെ ദേശീയ അദ്ധ്യാപക പുരസ്‌കാരം 2023 മുതൽ തുടർച്ചയായി എല്ലാ വർഷവും കേരളത്തിലെ വ്യാവസായിക പരിശീലന വകുപ്പിലെ ഇൻസ്ട്രക്ടർമാർക്ക് ലഭിച്ച് വരുന്നു. 2023 ലെ ദേശീയ അധ്യാപക പുരസ്‌കാരം കളമശ്ശേരി ഐ ടി ഐയിലെ ഇൻസ്ട്രമെന്റ് മെക്കാനിക് ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ അജിത്ത് കെ എ നായർക്കും, മലമ്പുഴ ഐ ടി ഐയിലെ വെൽഡർ ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ മുഹമ്മദ് ഷിയാദിനും ലഭിച്ചിരുന്നു. 2024-ൽ കൊയിലാണ്ടി ഐ ടി ഐയിലെ കോപ്പ ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ മുഹമ്മദ് അക്ബർ എം, കോഴിക്കോട് ഐ ടി ഐയിലെ ഫിറ്റർ ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ രാധാകൃഷ്ണൻ വി കെയും അവാർഡ് നേടി. 2025 ലെ പുരസ്‌കാരം അരീക്കോട് ഐടിഐ യിലെ ഫിറ്റർ ട്രേഡിലെ സീനിയർ ഇൻസ്ട്രക്ടർ ജയേഷ് കണ്ണച്ചെൻതൊടിയ്ക്കാണ് ലഭിച്ചത്. വ്യാവസായിക പരിശീലന വകുപ്പിന്റെ പ്രവർത്തനങ്ങൾക്കുള്ള അംഗീകാരമാണ് ഈ ദേശീയ പുരസ്‌ക്കാരങ്ങൾ.

രാജ്യത്തെ തൊഴിൽ മേഖലയിലെ ഐടിഐ പരിശീലനത്തിൽ കേരളത്തിലെ ഐടിഐകൾ ഒന്നാം സ്ഥാനത്താണ്. ഇൻഡസ്ട്രി 4.0 ന്റെ ആവശ്യകതകൾക്ക് അനുസരിച്ച് ഐടിഐകളിലെ കോഴ്‌സുകൾ പരിഷ്‌കരിച്ച് നൂതന കോഴ്സുകൾ ആരംഭിക്കുകയാണ്. ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ഇൻഡസ്ട്രിയൽ റോബോട്ടിക്‌സ്, മറൈൻ ഫിറ്റർ, ഡിജിറ്റൽ മാനുഫാക്ച്ചറിങ്, മൾട്ടിമീഡിയ ആനിമേഷൻ ആൻഡ് സ്‌പെഷ്യൽ ഇഫക്ട്സ് തുടങ്ങിയ നൂതന കോഴ്‌സുകൾ തിരുവനന്തപുരം (ചാല), തൃശ്ശൂർ (പീച്ചി), പാലക്കാട് (നാഗലശ്ശേരി), മലപ്പുറം (എടപ്പാൾ) ഐടിഐകളിൽ ആരംഭിച്ചു. വ്യവസായ സ്ഥാപനങ്ങളുമായി കൈകോർത്ത് എല്ലാ ഐ ടി ഐ കളിൽ ഏറ്റവും ആധുനിക പരിശീലനം ഉറപ്പാക്കും. ദേശീയവും അന്തർദേശീയവുമായ നിരവധി തൊഴിൽ ദാതാക്കളെ അണിനിരത്തി 14 ജില്ലകളിലും ശ്രദ്ധേയമായ തൊഴിൽമേളകൾ സംഘടിപ്പിച്ചു. ഇതിലൂടെ 80 ശതമാനത്തിലധികം പേർക്ക് വിദേശത്തും നാട്ടിലും തൊഴിൽ ലഭ്യമാക്കാൻ കഴിഞ്ഞു. സാമൂഹ്യ പ്രതിബദ്ധതയുള്ള വിദ്യാർത്ഥികളെ വളർത്തിയെടുക്കുന്നതിന്റെ ഭാഗമായി ദുരന്തനിവാരണത്തിനായി 91 ഐ.ടി.ഐകളിൽ നൈപുണ്യ കർമ്മസേനയും  രൂപീകരിച്ചു.

ദേശീയ മാനവശേഷി വികസന സൂചികയിൽ കേരളത്തിലെ തൊഴിൽ നൈപുണ്യശേഷി വളരെ മുന്നിലാണ്. സംസ്ഥാന സർക്കാരിന്റെ ഇച്ഛാശക്തിക്കനുസരിച്ച് പ്രവർത്തിക്കുന്ന വ്യാവസായിക പരിശീലന വകുപ്പും ഐടിഐകളുമാണ് ഈ തിളക്കമാർന്ന പുരോഗതിക്ക് കാരണം. രാജ്യത്ത് കുതിച്ചുയരുന്ന തൊഴിലില്ലായ്മയിൽ പെടാതെ സ്വയം തൊഴിൽ വഴി സംരംഭകത്വത്തിന് വഴിതെളിയിച്ച് പുതിയൊരു തൊഴിൽ സംസ്‌കാരം കേരളത്തിൽ വളർത്തിയെടുക്കുക എന്ന ലക്ഷ്യപാതയിലാണ് സർക്കാർ. ഇതിനായി പരിശീലനത്തോടൊപ്പം കുട്ടികൾക്ക് വരുമാനം നേടിക്കൊടുക്കുന്നതിന് 17 ഐടിഐകളിൽ പ്രൊഡക്ഷൻ സെന്ററുകൾ തുടങ്ങിയിട്ടുണ്ട്. അതോടൊപ്പം സംസ്ഥാനത്തെ ചെറുകിട വ്യവസായ മേഖലയെ അപ്രന്റീസ്ഷിപ്പ് പരിശീലന പദ്ധതിയിലേയ്ക്ക് ആകർഷിക്കുന്നതിനായി നാഷണൽ അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്‌കീമിന് (NAPS) സമാനമായി കേരള സ്റ്റേറ്റ് അപ്രന്റീസ്ഷിപ്പ് പ്രൊമോഷൻ സ്‌കീം (KSAPS) പദ്ധതി നടപ്പാക്കി. പരിശീലനവും തൊഴിലും കൈകോർത്തുകൊണ്ട് നൈപുണ്യ വികസനത്തിന്റെ കരുത്തിലൂടെ കേരളത്തെ ഭാവിയിൽ ഗ്ലോബൽ സ്‌കിൽ ഹബ്ബാക്കി മാറ്റാനുള്ള പരിശ്രമത്തിലാണ് വ്യാവസായിക പരിശീലന വകുപ്പ്.

Web Desk

Recent Posts

കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് ഭരണഭാഷാവാരാഘോഷം സമാപിച്ചു. വിവിധ മത്സരവിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു

തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത്  കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…

5 days ago

വന്ദേമാതരത്തിന്റെ 150-ാം വാർഷികത്തിന്റെ സ്മരണയും ഇന്ത്യൻ ഹോക്കി യുടെ ശതാബ്ദി ആഘോഷവും കഴക്കൂട്ടം സൈനിക സ്കൂളിൽ സംഘടിപ്പിച്ചു

ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…

5 days ago

കണ്ണമ്മൂല വാർഡ് ഇലക്ഷൻ ഓഫീസ് ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…

6 days ago

വാര്‍ത്തകള്‍ സത്യസന്ധമല്ലെങ്കില്‍ ജനം മാധ്യമങ്ങളെ തിരസ്‌കരിക്കും : മന്തി ജി ആര്‍ അനില്‍

ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം :  മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…

7 days ago

രാജ്യത്തെ ഗവൺമെന്റ് സ്ഥാപനങ്ങൾക്ക് ശ്രീചിത്ര പ്രചോദനം: ഉപരാഷ്ട്രപതി

                                                                              തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…

1 week ago

അയാട്ട അംഗീകൃത കോഴ്സുകളുമായി സി.ഐ.എ.എസ്.എല്‍ അക്കാദമി; ഇപ്പോള്‍ അപേക്ഷിക്കാം

കൊച്ചി: കൊച്ചി എയര്‍പോര്‍ട്ടിന്റെ ഉപസ്ഥാപനമായ സി.ഐ.എ.എസ്.എല്‍ അക്കാദമി ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന്‍ (അയാട്ട) അംഗീകാരമുള്ള നാല് പുതിയ കോഴ്സുകളിലേക്ക്…

1 week ago