“കെ.കെ.കെ. മൂന്ന് രാജ”.പി.സി.ജോർജ് അഭ്യന്തര മന്ത്രിയായി ഒരു സിനിമ

കേരളത്തിലെ കലുഷിതമായ രാഷ്ട്രീയാന്തരീക്ഷത്തിൽ, പി.സി.ജോർജ് കേരളത്തിന്റെ ആഭ്യന്തര മന്ത്രിയായാൽ എന്ത് സംഭവിക്കും? ഈ വിഷയം ചർച്ച ചെയ്യുകയാണ് കെ.കെ.കെ. മൂന്ന് രാജ എന്ന ചിത്രം. രേവതി ഫിലിം സ് ഇന്റർനാഷണലിനു വേണ്ടി ഷൈജു പാറത്തടത്തിൽ, നിർമ്മാണം, കഥ, തിരക്കഥ, സംഗീതം, സംവിധാനം എന്നിവ നിർവ്വഹിക്കുന്ന ഈ ചിത്രത്തിന്റെ ചിത്രീകരണം, എരുമേലി, കമ്പം, തേനി, കൊടൈക്കനാൽ,ചങ്ങനാശ്ശേരി എന്നിവിടങ്ങളിലായി പൂർത്തിയായി. ഫെബ്രുവരി അവസാനം തീയേറ്ററിലെത്തും.

കേരളത്തിൽ നടക്കുന്ന ഓരോ സംഭവങ്ങളിലും, അഭ്യന്തര മന്ത്രി എന്ന നിലയിൽ, പി.സി.ജോർജ് ഇടപെടുന്നതും, അതെല്ലാം പരിഹരിക്കുന്നതും, പ്രേക്ഷകർക്ക് രുചിക്കുന്ന രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ ഡി.വൈ.എസ്.പി സൂര്യദേവയെ അവതരിപ്പിക്കുന്നത്, ചിത്രത്തിന്റെ സംവിധായകൻ ഷൈജു പാറത്തടത്തിൽ ആണ്.

ഒരു ഗ്രാമത്തിൽ കുറച്ച് ചീട്ടുകളിഭ്രാന്തന്മാർ ജീവിച്ചിരുന്നു. കുടുംബം അന്വേഷിക്കാതെ നടന്നത് കാരണം ഒരുവന്റെ രണ്ട് സ്ക്കൂൾ കുട്ടികൾ മിസ്സിംഗ് ആകുന്നു. ഈ കേസ് അന്വേഷിക്കാൻ, ക്രൈം ബ്രാഞ്ച് ഡി.എസ്.പി സൂര്യദേവ എത്തുന്നു. കേസ് അന്വേഷണത്തിൽ, കേരളം ഞെട്ടിയ പല സംഭവങ്ങളും കടന്നുവരുന്നു. ചെറിയ കാര്യങ്ങളിൽ പോലും ഇടപെടുന്ന അഭ്യന്തര മന്ത്രി പി. ഇടപെടലാണ് ഇതിനു വേണ്ടി നടത്തിയത്.

കൂറ്റൻ സംഘട്ടനരംഗങ്ങളും, മനോഹരമായ ഗാന രംഗങ്ങളും ചിത്രത്തിന്റെ പ്രത്യേകതകളാണ്.

രേവതി ഫിലിം ഇന്റർനാഷണലിനുവേണ്ടിഷൈജു പാറത്തടത്തിൽ, നിർമ്മാണം, സംവിധാനം, ഗാന രചന,സംഗീതം, കഥ, തിരക്കഥ എന്നിവ നിർവ്വഹിക്കുന്നു. കോ. പ്രൊഡ്യൂസർ – ബോബൻ കങ്ങഴ,ക്യാമറ – സബിൻ കെ. ലാൽ, എഡിറ്റർ-രഞ്ജിത്ത് ആർ, ബാക്ക്ഗ്രൗണ്ട് സ്ക്കോർ – സുരേഷ് നന്ദൻ, ആലാപനം – ഷൈജു പാറത്തടത്തിൽ, ആർട്ട് – ഷിജുചെല്ലപ്പൻ, മേക്കപ്പ് – രാജു കോട്ടയം, പ്രൊഡക്ഷൻ കൺട്രോളർ – രാജ കമ്പം, മാനേജർ – സ്ഫടികം ടി.ജെ.ചങ്ങനാശ്ശേരി, അസോസിയേറ്റ് ഡയറക്ടർ – രാജേഷ് കെ.രാജേഷ്, അസിസ്റ്റന്റ് ഡയറക്ടർ – ദാസ് ആചാരി, കോസ്റ്റ്യൂം ഡിസൈനിംഗ് -എവർഷൈൻ, അജീബ് തെങ്ങണ,പോസ്റ്റർ ഡിസൈൻ – ഷിബിൻ പി. മാർട്ടിൻ, ലൊക്കേഷൻ മാനേജർ – ജോസ് പാല, പി.ആർ.ഒ – അയ്മനം സാജൻ, വിതരണം – വേന്ദർ മൂവീസ്

പി.സി.ജോർജ്, ഷൈജു പാറത്തടത്തിൽ, ബോബൻ  കങ്ങഴ, സോണിയ ആലപ്പുഴ, അഡ്വ.നോബിൾ മാത്യു,ബിന്ദുചുനക്കര, ആശ എറണാകുളം,അനു അനീഷ്,അജീഷ് അശോകൻ, രതീഷ് എം, ഗോവിന്ദൻ നമ്പൂതിരി, സജിത്ത് കലവൂർ, ജോസ് പാല,മനു ആനക്കുഴി, രാജ കമ്പം എന്നിവർ അഭിനയിക്കുന്നു. ഫെബ്രുവരി അവസാനം ചിത്രം തീയേറ്ററിലെത്തും.


അയ്മനം സാജൻ.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

4 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

4 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

4 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago