തിരുവനന്തപുരം: കോടിക്കണക്കിന് രൂപ വിലമതിക്കുന്ന കേരള വാട്ടർ അതോറിറ്റിയുടെ ഭൂമി സർക്കാർ താല്പര്യപ്രകാരം സ്വകാര്യ ട്രസ്റ്റുകൾക്കും ഫൗണ്ടേഷനുകൾക്കും പാട്ടത്തിന് നൽകുന്നതിനെതിരെ പ്രതിഷേധം ശക്തമാകുന്നു. ഇതിൽ പ്രതിഷേധിച്ച് കേരള വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ (ഐ.എൻ.ടി.യു.സി) ജലാഭവന് മുന്നിൽ പ്രതിഷേധം സംഘടിപ്പിക്കുകയും വിവാദ ഭൂമിയിൽ കൊടി കുത്തുകയും ചെയ്തു. തിരുവനന്തപുരം കവടിയാറിലുള്ള 25 സെന്റ് ഭൂമി കെ.എം മാണി ഫൗണ്ടേഷന് സ്മാരകം നിർമ്മിക്കാനായി 30 വർഷത്തേക്ക് പാട്ടത്തിന് നൽകാനുള്ള സർക്കാർ തീരുമാനമാണ് നിലവിലെ വിവാദത്തിന് ആധാരം. ഇതിനുപുറമെ കണ്ണൂരിലുള്ള അതോറിറ്റിയുടെ ഒന്നര ഏക്കർ സ്ഥലം കോടിയേരി ബാലകൃഷ്ണൻ സ്മാരക ട്രസ്റ്റിന് കൈമാറാനുള്ള നീക്കവും നടക്കുന്നുണ്ട്.
വാട്ടർ അതോറിറ്റി സ്റ്റാഫ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബി.രാഗേഷ് പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു. ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ പോലും പണമില്ലാതെ അതോറിറ്റി കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോൾ, വരുമാനമുണ്ടാക്കാൻ ഉപയോഗിക്കേണ്ട ഭൂമി രാഷ്ട്രീയ താല്പര്യങ്ങൾക്കായി വിട്ടുകൊടുക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. പൊതുജനങ്ങളുടെ ആവശ്യങ്ങൾക്കായി വിനിയോഗിക്കേണ്ട സർക്കാർ ഭൂമി സ്വകാര്യ ട്രസ്റ്റുകൾക്ക് നൽകുന്നത് സ്ഥാപനത്തിന്റെ സ്വത്തുവകകൾ നശിപ്പിക്കുന്നതിന് തുല്യമാണെന്നും പ്രതിഷേധക്കാർ ആരോപിച്ചു.
ജില്ലാ പ്രസിഡന്റ് ഷിബു ഡി.എസ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ജില്ലാ സെക്രട്ടറി സി ജോണിജോസ് സ്വാഗതം ആശംസിച്ചു. വിനോദ് വി, റിജിത്ത് സി, ഷാജി പി.എസ്, ബൈജു എസ്.കെ, പി ജെ ജോസഫ്, ബിജു എസ് തുടങ്ങിയ നേതാക്കൾ പ്രതിഷേധത്തിൽ പങ്കെടുത്തു സംസാരിച്ചു. വരും ദിവസങ്ങളിൽ ഈ വിഷയത്തിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകാനാണ് സംഘടനയുടെ തീരുമാനം.
വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…
പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…
ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…
സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…