നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ: റോഡ് ഷോ ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി:  നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്റെ വിപുലമായ പ്രചരണ പരിപാടികളുടെ ഭാഗമായി സംഘടിപ്പിക്കുന്ന റോഡ്ഷോയുടെ പ്രയാണത്തിന് തുടക്കമായി. കൊച്ചി ജെയിൻ യൂണിവേഴ്സിറ്റി ക്യാമ്പസിൽ നടന്ന ചടങ്ങിൽ ജെയിൻ യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ്സ് ഡയറക്ടർ ഡോ. ടോം ജോസഫ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ എസ്, ജെയിൻ യൂണിവേഴ്സിറ്റി പ്രൊ വൈസ് ചാൻസലർ പ്രൊഫ. ഡോ. ജെ. ലത എന്നിവർ ചേർന്ന് ഫ്ലാഗ് ഓഫ് ചെയ്തു.

ഫെബ്രുവരി 6 വരെ നീണ്ടുനിൽക്കുന്ന റോഡ്ഷോ കൊച്ചി, തൃശ്ശൂർ, കോട്ടയം, ആലപ്പുഴ എന്നീ നാല് ജില്ലകളിലൂടെയാണ് പര്യടനം നടത്തുന്നത്.
മാരത്തണിനെക്കുറിച്ച് ജനങ്ങളിൽ കൂടുതൽ അവബോധം സൃഷ്ടിക്കുന്നതിനും കായികക്ഷമതയുടെ പ്രാധാന്യം പൊതുജനങ്ങളെ അറിയിക്കുന്നതിനുമായാണ് ഈ വിപുലമായ പ്രചരണം ആസൂത്രണം ചെയ്തിരിക്കുന്നത്.  ചടങ്ങിൽ തൃക്കാക്കര കൗൺസിലർ പ്രിയ ബാബു, ക്ലിയോ സ്പോർട്സ് ഡയറക്ടർമാരായ അനീഷ് പോൾ, ശബരി നായർ, ഫെഡറൽ ബാങ്ക് എ.വി.പി സൂരജ് എസ്. ഭട്ട് തുടങ്ങിയ പ്രമുഖർ പങ്കെടുത്തു.

‘മൂവ് വിത്ത് പർപ്പസ്’ (Move with Purpose) എന്ന പ്രമേയത്തിൽ സംഘടിപ്പിക്കുന്ന മാരത്തൺ ഫെബ്രുവരി എട്ടിന് കൊച്ചിയിൽ നടക്കും. അത്ലറ്റിക് ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരമുള്ള കേരളത്തിലെ ഏക മാരത്തണാണിത്. മത്സരത്തിൽ പങ്കെടുക്കാൻ താൽപ്പര്യമുള്ളവർക്ക് https://kochimarathon.in എന്ന വെബ്സൈറ്റ് വഴി രജിസ്റ്റർ ചെയ്യാവുന്നതാണ്.

News Desk

Recent Posts

ഹരിത ഓണം; ഗ്രീൻ പ്രോട്ടോക്കോൾ കർശനമാക്കും: വിനോദ സഞ്ചാര വകുപ്പ്

വിനോദ സഞ്ചാര വകുപ്പ് സംഘടിപ്പിക്കുന്ന ഈ വർഷത്തെ ഓണം വാരാഘോഷം പ്ലാസ്റ്റിക് രഹിതവും പൂർണ്ണമായും പരിസ്ഥിതിസൗഹൃദവുമായി നടപ്പിലാക്കുമെന്ന് ഗ്രീൻ പ്രോട്ടോകോൾ…

54 minutes ago

കുറ്റിപ്പുറം ബസ് അപകടം ഗൗരവതരമെന്ന് ഗതാഗത മന്ത്രി സിപി ജോൺ

പോസ്റ്റ് ക്രാഷ് എൻക്വയറി നടന്നുകൊണ്ടിരിക്കുകയാണ്. എന്തായാലും ഇത്തരം അപകടങ്ങൾ ആവർത്തിക്കരുത്. കർശനമായ വേഗ നിയന്ത്രണം ഈ മഴക്കാലത്ത് നടത്തണം. സ്പീഡ്…

1 hour ago

ശാസ്ത്രീയ മാലിന്യ പരിപാലനത്തിന് ഏകോപിത പ്രവർത്തനം അനിവാര്യം – മുഖ്യമന്ത്രി വി ഡി സതീശൻ

ഖരമാലിന്യ പരിപാലന ചട്ടങ്ങൾ, 2026 ഫലപ്രദമായി നടപ്പാക്കുന്നതിന് എല്ലാ വകുപ്പുകളുടെയും തദ്ദേശസ്ഥാപനങ്ങളുടെയും ഏകോപിത പ്രവർത്തനം അനിവാര്യമാണെന്ന് മുഖ്യമന്ത്രി വി ഡി…

2 hours ago

ഓണവിപണിയിൽ മിതമായ നിരക്കിൽ അവശ്യസാധനങ്ങൾ ലഭ്യമാക്കും: മന്ത്രി അനൂപ് ജേക്കബ്

സപ്ലൈകോ ഓണം ഫെയറുകൾ ആഗസ്റ്റ് 8 മുതൽ ഓണക്കാലത്ത് വിലക്കയറ്റം നിയന്ത്രിച്ച് ജനങ്ങൾക്ക് അവശ്യസാധനങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുന്നതിനായി സിവിൽ…

2 hours ago

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

2 days ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

2 days ago