പാങ്ങോട് സൈനിക കേന്ദ്രത്തിൽ വിമുക്തഭട സംഗമം സംഘടിപ്പിച്ചു

ദക്ഷിണ കരസേനാ ആസ്ഥാനത്തിൻ്റെ ആഭിമുഖ്യത്തിൽ ഇന്ന് (ജനുവരി 24) പാങ്ങോട് സൈനിക കേന്ദ്രത്തിൽ ഒരു മെഗാ വിമുക്തഭട സംഗമം സംഘടിപ്പിച്ചു.  ദക്ഷിണ ഭാരത് ഏരിയ ചീഫ് ഓഫ് സ്റ്റാഫ് മേജർ ജനറൽ ആർ.എം.ശ്രീനിവാസ് ചടങ്ങ് ഉദ്ഘാടനം ചെയ്തു. പാങ്ങോട് സ്റ്റേഷൻ കമാൻഡർ ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ, മറ്റ് ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.

ചടങ്ങിൽ സംസാരിച്ച മേജർ ജനറൽ, ഇന്റർനെറ്റ് തട്ടിപ്പുകൾ വ്യാപകമാകുന്ന ഈ കാലഘട്ടത്തിൽ വിമുക്തഭടന്മാർ കൂടുതൽ ജാഗ്രത പാലിക്കണമെന്ന്  ആഹ്വാനം ചെയ്തു. വിമുക്തഭടന്മാരും അവരുടെ ആശ്രിതരും നേരിടുന്ന വിവിധ പ്രശ്‌നങ്ങൾ പരിഹരിക്കാൻ ഓഫീസ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഏകദേശം 1240 വിമുക്തഭടന്മാർ ഈ സംഗമത്തിൽ പങ്കെടുത്തു. രാജ്യത്തിന്റെ വീരനായകന്മാരെ ആദരിച്ച അഭിമാനവും സൗഹൃദവും കൃതജ്ഞതയും നിറഞ്ഞ ഒരു ദിവസമായിരുന്നു ഇത്.  കൂടാതെ രാജ്യത്തുടനീളമുള്ള 18 റെക്കോർഡ് ഓഫീസുകളിൽ നിന്നുള്ള ഉദ്യോഗസ്ഥർമാരും, ഇ.സി.എച്ച്.എസ് സെൽ, കരസേനാ, വ്യോമസേനാ, നാവികസേനാ എന്നീ വിഭാഗങ്ങളിലെ  വെറ്ററൻ സെൽ ഉദ്യോഗസ്ഥർ, സ്പർശ്, കാൻ്റീൻ, സൈനിക വെൽഫെയർ ബോർഡ് എന്നിവയിലെ ഉദ്യോഗസ്ഥരും
പരാതികളും, പെൻഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ പരിഹരിക്കാൻ ഇവിടെ സന്നിഹിതരായിരുന്നു  കൂടാതെ, കണ്ണ്, ദന്ത, കേൾവി പരിശോധന കൗണ്ടറുകൾ ഉൾപ്പെടെ നിരവധി പരിപാടികളും  സംഘടിപ്പിച്ചു. 

ഇന്ത്യൻ സൈന്യത്തിന്റെ വിമുക്തഭടന്മാർക്കൊപ്പം നിൽക്കാനുള്ള പ്രതിബദ്ധത വീണ്ടും ഉറപ്പിച്ചുകൊണ്ട് മേള സമാപിച്ചു.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

18 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

19 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

19 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

19 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago