തിരുവനന്തപുരം: പുതിയ ലേബര്‍ കോഡുകളുടെ പശ്ചാത്തലത്തില്‍ ഡിഷ് ടിവി മേഖലയില്‍ ജോലി ചെയ്യുന്നവരുടെ തൊഴില്‍ സംരക്ഷണം ഉറപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്ന് ഓള്‍ കേരള ഡിഷ് ട്രാക്കേഴ്‌സ് യൂണിയന്‍ സംസ്ഥാനസമ്മേളനം ആവശ്യപ്പെട്ടു. യൂണിയന്റെ നാലാം വാര്‍ഷികവും സംസ്ഥാന സമ്മേളനവും തിരുവനന്തപുരം പിഡബ്ല്യുഡി റസ്റ്റ് ഹൗസില്‍ തിരുവനന്തപുരംപ്രസ്സ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍ ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ജയ്‌മോന്‍ അധ്യക്ഷനായി. മോട്ടിവേഷന്‍ സ്പീക്കര്‍ ഉണ്ണികൃഷ്ണന്‍ വിശാഖം , ലീഗല്‍ അഡൈ്വസര്‍ അനില്‍കുമാര്‍ മുളങ്കാടകം എന്നിവര്‍ മുഖ്യപ്രഭാഷണം നടത്തി. സെക്രട്ടറി രതീഷ്, ട്രഷറര്‍ യോഹന്നാന്‍ എന്നിവര്‍ സംസാരിച്ചു. പ്രതിനിധി സമ്മേളനവും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.

