അങ്കമാലി: അപ്പോളോ അഡ്ലക്സ് ഹോസ്പിറ്റലിന്റെ ആറാം വാർഷികാഘോഷങ്ങളോടനുബന്ധിച്ച് കറുകുറ്റി ഗ്രാമപഞ്ചായത്ത് നിവാസികൾക്കായി പ്രത്യേക ആരോഗ്യ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. പഞ്ചായത്ത് പരിധിയിലുള്ളവർക്ക് ഫെബ്രുവരി 28 വരെ ആശുപത്രിയിലെ എല്ലാ സ്റ്റാൻഡേർഡ് ഹെൽത്ത് ചെക്കപ്പുകൾക്കും 50 ശതമാനം ഇളവ് ലഭിക്കും. പദ്ധതിയുടെ ഔദ്യോഗിക പ്രഖ്യാപനം ആശുപത്രിയിൽ നടന്ന ചടങ്ങിൽ സി.ഇ.ഒ ഡോ. ഏബെൽ ജോർജ് നിർവഹിച്ചു. കറുകുറ്റി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബാബു സാനി, വൈസ് പ്രസിഡന്റ് മാജി ബാബു എന്നിവർ ചേർന്ന് വൗച്ചർ ഏറ്റുവാങ്ങി.
കറുകുറ്റി ഗ്രാമപഞ്ചായത്തിലെ പുതിയ ഭരണസമിതി അംഗങ്ങൾക്ക് ആശുപത്രി അധികൃതർ ചടങ്ങിൽ സ്വീകരണം നൽകി. പ്രദേശത്തിന്റെ സമഗ്ര പുരോഗതിക്കായി പഞ്ചായത്തും ആശുപത്രി അധികൃതരും തമ്മിലുള്ള പരസ്പര സഹകരണ സാധ്യതകൾ യോഗം ചർച്ച ചെയ്തു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ചേർന്ന് ആരോഗ്യ മേഖലയിൽ കൂടുതൽ ക്രിയാത്മകമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുകയാണ് ആശുപത്രിയുടെ ലക്ഷ്യമെന്ന് സി.ഇ.ഒ ഡോ. ഏബെൽ ജോർജ് പറഞ്ഞു.
ഹോസ്പിറ്റൽ മെഡിക്കൽ സൂപ്രണ്ട് ഡോ. സജു സാമുവൽ ജേക്കബ്, അഡ്ലക്സ് മെഡിസിറ്റി പ്രോജക്ട് ഹെഡ് ഷാനു കെ.സി. എന്നിവരും ആശുപത്രി ജീവനക്കാരും ചടങ്ങിൽ സംബന്ധിച്ചു. കറുകുറ്റി റെസിഡന്റ്സ് അസോസിയേഷൻ കൂട്ടായ്മയായ ‘അക്രാക്കിന്റെ’ (AKRAC) കീഴിലുള്ള വിവിധ അസോസിയേഷൻ ഭാരവാഹികളും ചടങ്ങിൽ സന്നിഹിതരായിരുന്നു. പുതിയ ഭരണസമിതിയുടെ നേതൃത്വത്തിൽ നാടിന്റെ വികസന പ്രവർത്തനങ്ങൾക്ക് ആശുപത്രി അധികൃതർ പൂർണ്ണ പിന്തുണ വാഗ്ദാനം ചെയ്തു.
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…