ഡോ. രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് -2025; സ്കോളർഷിപ്പുകൾ ഫെബ്രുവരി 11 നു മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കൈമാറും.

പഠനമികവുളള, കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള ഡോ. രവി പിളള അക്കാഡമിക് എക്സലൻസ്  സ്കോളർഷിപ്പ് 2026 ഫെബ്രുവരി 11 നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ  മുഖ്യമന്ത്രി പിണറായി വിജയന്റെ  സാന്നിധ്യത്തിൽ കൈമാറും. പദ്ധതിയുടെ ആദ്യ ബാച്ചിലെ അര്‍ഹരായ 1500 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളർഷിപ്പുകള്‍ സമ്മാനിക്കുക. സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും.  പദ്ധതിയുടെ ഭാഗമായി ലഭിച്ച 10,942 അപേക്ഷകരിൽ നിന്നുമാണ് അര്‍ഹരായവരെ കണ്ടെത്തിയതെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു. ഫെബ്രുവരി 11 നു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്കോളര്‍ഷിപ്പ് കൈമാറ്റ ചടങ്ങ് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, എം പി മാർ, എം.എല്‍.എ  മാർ, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ആർ പി ഗ്രൂപ് ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ  ഡോ . ബി രവി പിള്ള, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗഫൂര്‍ പി.ലില്ലീസ്, തിരുവനന്തപുരം കേര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് , ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോർക്ക റൂട്ട്‌സിലെയും ആർ.പി ഫൗണ്ടേഷനിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.

നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3.30 മണിക്ക് നടക്കുന്ന ചടങ്ങിൽ  നോർക വകുപ്പ് സെക്രട്ടറി അനുപമ ടി.വി സ്വാഗതവും, അജിത് കൊളശ്ശേരി നന്ദിയും പറയും. പ്രമുഖ പ്രവാസി വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയര്‍മാനും, നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി.രവി പിളളയുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാർ സ്ഥാപനമായ നോര്‍ക്ക റൂട്ട്സുമായി സഹകരിച്ചാണ്  സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപയാണ് സ്കോളർഷിപ്പിനായി ഫൗണ്ടേഷൻ നീക്കിവെച്ചിരിക്കുന്നത്. ഈ വർഷം 10 കോടി രൂപയാണ് 1500 വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സഹായത്തിനായി വിതരണം ചെയ്യുന്നത്. ഹയര്‍സെക്കൻഡറി തലത്തിൽ സ്റ്റേറ്റ് സിലബസ്സില്‍ 950 പേര്‍ക്കും CBSE യില്‍ 100 ഉം ICSE യില്‍ 50 ഉള്‍പ്പെടെ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കുമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകൾ പ്രവാസി കേരളീയരുടെ മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ്.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

4 days ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

4 days ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

4 days ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

5 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

1 week ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

1 week ago