കേരള പ്രദേശ് കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പാങ്ങോട് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കർഷകസംഗമവും ജനപ്രതിനിധികൾക്ക് സ്വീകരണവും നൽകി. കല്ലറ പഞ്ചായത്തിലെയും പാങ്ങോട് പഞ്ചായത്തിലെയും കോൺഗ്രസ്,,കർഷക കോൺഗ്രസ് പ്രതിനിധികളായവർക്കാണ് സ്വീകരണം നൽകിയത്. കാർഷിക ജോലികളിൽ ഏർപ്പെട്ടിട്ടുള്ള 25 ഓളം രോഗികളയവർക്ക് രോഗി സഹായവും, ഭക്ഷ്യ ധാന്യ കിറ്റും വിതരണം നടത്തി. കർഷക കോൺഗ്രസ് തിരുവനന്തപുരം ജില്ലാ പ്രസിഡണ്ട് തോംസൺ ലോറൻസ് കർഷക സംഗമം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം സുധീർഷാ പാലോട് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം പ്രസിഡണ്ട് ഗഫൂർ പഴവിള അധ്യക്ഷനായി.ഡിസിസി ജനറൽ സെക്രട്ടറി പവിത്രകുമാർ, നന്ദിയോട് സുശീലൻ, ജാഫർ മൗലവി, കാനാവിൽ ഷിബു, മിനി ലാൽ, ആമിന മോൾ, കല്ലറ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് വിജിത, വൈസ് പ്രസിഡണ്ട് യൂസഫ് കല്ലറ, പാങ്ങോട് ഷംനാദ്, സതി തിലകൻ, നൗഷാദ് താഴെ പാങ്ങോട്, നിസാം പുലിപ്പാറ, അനസ് കരിം തുടങ്ങിയവർ സംസാരിച്ചു.
സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…
നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…
നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…
ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…
കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…
440 പുതിയ പോളിംഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിംഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…