പഠനമികവുളള, കേരളീയരായ വിദ്യാര്‍ത്ഥികള്‍ക്കായുളള ഡോ. രവി പിളള അക്കാഡമിക് എക്സലൻസ് സ്കോളർഷിപ്പ് 2026 ഫെബ്രുവരി 11 നു തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തിൽ കൈമാറും. പദ്ധതിയുടെ ആദ്യ ബാച്ചിലെ അര്‍ഹരായ 1500 വിദ്യാര്‍ത്ഥികള്‍ക്കാണ് സ്കോളർഷിപ്പുകള്‍ സമ്മാനിക്കുക. സ്കോളർഷിപ്പ് വിതരണ ഉദ്ഘാടനവും മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വ്വഹിക്കും. പദ്ധതിയുടെ ഭാഗമായി ലഭിച്ച 10,942 അപേക്ഷകരിൽ നിന്നുമാണ് അര്‍ഹരായവരെ കണ്ടെത്തിയതെന്ന് നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ അജിത് കോളശ്ശേരി പറഞ്ഞു. ഫെബ്രുവരി 11 നു നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സ്കോളര്‍ഷിപ്പ് കൈമാറ്റ ചടങ്ങ് വിശദീകരിക്കാന്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷനാകുന്ന ചടങ്ങില്‍ റവന്യൂ വകുപ്പ് മന്ത്രി കെ. രാജന്‍, ധനകാര്യ വകുപ്പ് മന്ത്രി കെ.എന്‍ ബാലഗോപാല്‍, എം പി മാർ, എം.എല്‍.എ മാർ, വ്യവസായ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി എ.പി.എം മുഹമ്മദ് ഹനീഷ്, ആർ പി ഗ്രൂപ് ചെയർമാനും നോർക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ . ബി രവി പിള്ള, നോര്‍ക്ക റൂട്ട്സ് റസിഡന്റ് വൈസ് ചെയര്‍മാന്‍ പി. ശ്രീരാമകൃഷ്ണന്‍, കേരള പ്രവാസി കേരളീയ ക്ഷേമ ബോര്‍ഡ് ചെയര്‍മാന്‍ അഡ്വ. ഗഫൂര്‍ പി.ലില്ലീസ്, തിരുവനന്തപുരം കേര്‍പ്പറേഷന്‍ മേയര്‍ വി വി രാജേഷ് , ലോക കേരള സഭ ഡയറക്ടര്‍ ആസിഫ് കെ. യൂസഫ്, നോർക്ക റൂട്ട്‌സിലെയും ആർ.പി ഫൗണ്ടേഷനിലെയും ഉന്നത ഉദ്യോഗസ്ഥർ തുടങ്ങിയവരും പങ്കെടുക്കും.
നിശാഗന്ധി ഓഡിറ്റോറിയത്തിൽ വൈകുന്നേരം 3.30 മണിക്ക് നടക്കുന്ന ചടങ്ങിൽ നോർക വകുപ്പ് സെക്രട്ടറി അനുപമ ടി.വി സ്വാഗതവും, അജിത് കൊളശ്ശേരി നന്ദിയും പറയും. പ്രമുഖ പ്രവാസി വ്യവസായിയും ആർ.പി ഗ്രൂപ്പ് ചെയര്‍മാനും, നോര്‍ക്ക റൂട്ട്സ് ഡയറക്ടറുമായ ഡോ. ബി.രവി പിളളയുടെ നേതൃത്വത്തിലുളള രവി പിളള ഫൗണ്ടേഷന്‍ സംസ്ഥാന സര്‍ക്കാർ സ്ഥാപനമായ നോര്‍ക്ക റൂട്ട്സുമായി സഹകരിച്ചാണ് സ്കോളർഷിപ്പ് പദ്ധതി നടപ്പിലാക്കുന്നത്. അടുത്ത 50 വർഷത്തേക്ക് 525 കോടി രൂപയാണ് സ്കോളർഷിപ്പിനായി ഫൗണ്ടേഷൻ നീക്കിവെച്ചിരിക്കുന്നത്. ഈ വർഷം 10 കോടി രൂപയാണ് 1500 വിദ്യാർത്ഥികൾക്കായി വിദ്യാഭ്യാസ സഹായത്തിനായി വിതരണം ചെയ്യുന്നത്. ഹയര്‍സെക്കൻഡറി തലത്തിൽ സ്റ്റേറ്റ് സിലബസ്സില്‍ 950 പേര്‍ക്കും CBSE യില്‍ 100 ഉം ICSE യില്‍ 50 ഉള്‍പ്പെടെ 1100 വിദ്യാര്‍ത്ഥികള്‍ക്ക് അന്‍പതിനായിരം രൂപയുടേയും, ഡിഗ്രി (ഒരു ലക്ഷം രൂപ വീതം), പോസ്റ്റ് ഗ്രാജുവേറ്റ് തലത്തില്‍ (ഒന്നേകാല്‍ ലക്ഷം രൂപ വിതം) 200 വീതം വിദ്യാര്‍ത്ഥികള്‍ക്കും ഉള്‍പ്പെടെ 1500 പേര്‍ക്കുമാണ് സ്കോളര്‍ഷിപ്പ് ലഭിക്കുക. ഓരോ വിഭാഗത്തിലും 20 ശതമാനം സ്കോളര്‍ഷിപ്പുകൾ പ്രവാസി കേരളീയരുടെ മക്കള്‍ക്കും അഞ്ചു ശതമാനം ഭിന്നശേഷിയുള്ള വിദ്യാര്‍ത്ഥികള്‍ക്കുമാണ്.
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…