ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളെ സംബന്ധിച്ച പരാതികൾ പരിഹരിക്കുന്നതിന് ജൂലൈ 6 ഉച്ചക്ക് 3ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ഓപ്പൺ ഫോറം സംഘടിപ്പിക്കുമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. അഡീഷണൽ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ഓപ്പൺ ഫോറത്തിൽ അധ്യക്ഷത വഹിക്കും. പൊതുജനങ്ങൾ, ഗ്യാസ് ഏജൻസി ഉടമകൾ, ഉപഭോക്തൃ സംഘടന പ്രതിനിധികൾ, ഓയിൽ കമ്പനി പ്രതിനിധികൾ എന്നിവർ പങ്കെടുക്കും.
ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ തൂക്കക്കുറവ്, അമിതവില ഈടാക്കൽ, സിലിണ്ടറുകൾ വിതരണം ചെയ്യുന്നതിന് അമിത ഡെലിവറി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ, സിലിണ്ടുകൾ കരിഞ്ചന്തയിലേക്ക് കടത്തുന്നുവെന്ന പരാതികൾ എന്നിവ ഓപ്പൺ ഫോറത്തിൽ ചർച്ച ചെയ്യും. ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ച കാര്യങ്ങളും ഫോറത്തിൽ അവതരിപ്പിക്കും.
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…