ഇ-നിയമസഭ പദ്ധതിയിൽ അഴിമതി; അഡ്വ. പഴകുളം മധു എംഎൽഎ സ്പീക്കർക്ക് പരാതി നൽകി

തിരുവനന്തപുരം: നിയമസഭയെ ഡിജിറ്റൽവൽക്കരിക്കുന്നതിനുള്ള ‘ഇ-നിയമസഭ’ പദ്ധതിയിൽ വൻ അഴിമതി നടന്നതായി ആരോപിച്ച് റാന്നി എം.എൽ.എ അഡ്വ. പഴകുളം മധു സ്പീക്കർക്ക് പരാതി നൽകി. പദ്ധതിയുടെ കരാറുകാരായ ഊരാളുങ്കൽ സഹകരണ സംഘം വരുത്തിയ ഗുരുതര വീഴ്ചകളെക്കുറിച്ചും ക്രമക്കേടുകളെക്കുറിച്ചും സത്യസന്ധമായ അന്വേഷണം വേണമെന്ന് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണന് നൽകിയ പരാതിയിൽ അദ്ദേഹം ആവശ്യപ്പെട്ടു.

പദ്ധതി നടത്തിപ്പിൽ വലിയ തോതിലുള്ള കാലതാമസമാണ് ഉണ്ടായിരിക്കുന്നത്. ഇതിന് പുറമെ നിരവധി ക്രമവിരുദ്ധ പ്രവർത്തനങ്ങളും കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായി. ഈ വിഷയത്തിൽ വലിയ ആരോപണങ്ങൾ ഉയർന്നുവന്നിട്ടും അതൊന്നും മുഖവിലയ്‌ക്കെടുക്കാതെ വീഴ്ചകളെല്ലാം ക്രമവൽക്കരിച്ച് നൽകിയത് അഴിമതിയാണെന്ന് അദ്ദേഹം പരാതിയിൽ ചൂണ്ടിക്കാട്ടി. ഈ സാഹചര്യത്തിലാണ് ഊരാളുങ്കൽ സഹകരണ സംഘത്തിനെതിരെ അടിയന്തര അന്വേഷണം വേണമെന്ന ആവശ്യവുമായി അദ്ദേഹം സ്പീക്കറെ സമീപിച്ചിരിക്കുന്നത്.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

5 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

5 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

5 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago