കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്ര വികസനവും ബസ്സുകളുടെ ശുചിത്വപരിപാലനവും പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്തുവാൻ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ഉത്തരവിട്ട് ഗതാഗത മന്ത്രി സി പി ജോൺ

കെഎസ്ആർടിസി ഡിപ്പോകളുടെ സമഗ്ര വികസനവും ബസ്സുകളുടെ ശുചിത്വ പരിപാലനവും പൊതുജന പങ്കാളിത്തത്തോടെ ഉറപ്പുവരുത്തുവാൻ ഡിപ്പോകളിൽ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികൾ രൂപീകരിക്കാൻ ഉത്തരവ് നൽകിയതായി ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ അറിയിച്ചു. ഡിപ്പോ സ്ഥിതിചെയ്യുന്ന സ്ഥലത്തെ എംഎൽഎയുടെ അധ്യക്ഷതയിൽ ആയിരിക്കും ഈ കമ്മിറ്റി.

ഡിപ്പോകളുടെ അടിസ്ഥാന സൗകര്യം, ശുചിത്വം, യാത്രക്കാർക്കുള്ള സേവനങ്ങൾ, കാന്റീൻ ഗുണനിലവാരം എന്നിവ മെച്ചപ്പെടുത്തുക, ജനകീയ പങ്കാളിത്തവും തദ്ദേശ സഹകരണവും ഉറപ്പുവരുത്തുക, സ്പോൺസർഷിപ്പ്, സി എസ് ആർ പൊതുജന സംഭാവനകൾ എന്നിവ വഴി അധിക വിഭവസമഹരണം നടത്തുക എന്നിവയാണ് കമ്മിറ്റിയുടെ ലക്ഷ്യം.

പ്രാദേശിക എംഎൽഎ അധ്യക്ഷത വഹിക്കുന്ന ഈ ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റിയിൽ പ്രാദേശിക ലോകസഭാംഗം അല്ലെങ്കിൽ രേഖാമൂലം ചുമതലപ്പെടുത്തിയ പ്രതിനിധി, ഡിപ്പോ സ്ഥിതിചെയ്യുന്ന പ്രദേശത്തെ തദ്ദേശസ്ഥാപന അധ്യക്ഷൻ ( പഞ്ചായത്ത് പ്രസിഡന്റ്, മുൻസിപ്പാലിറ്റി ചെയർമാൻ, കോർപ്പറേഷൻ മേയർ) ഡിപ്പോ സ്ഥിതിചെയ്യുന്ന വാർഡ് മെമ്പർ, നിയമസഭയിൽ പ്രാധിനിത്യമുള്ള രാഷ്ട്രീയ കക്ഷി പ്രതിനിധികൾ, സി എം ഡി നാമനിർദ്ദേശം ചെയ്യുന്ന കെഎസ്ആർടിസിയുടെ ഒരു ഉദ്യോഗസ്ഥൻ, എന്നിവർ അംഗങ്ങളായിരിക്കും. എംഎൽഎയുടെ അഭാവത്തിൽ തദ്ദേശസ്ഥാപന അധ്യക്ഷൻ യോഗത്തിൽ അധ്യക്ഷത വഹിക്കും. യൂണിറ്റ് ഓഫീസർ ആയിരിക്കും കൺവീനർ.

ഡിപ്പോയിലെ അടിസ്ഥാന സൗകര്യങ്ങളും യാത്രക്കാർക്കുള്ള സൗകര്യങ്ങളും വികസിപ്പിക്കുക, ഡിപ്പോയുടെയും ബസ്സുകളുടെയും ശുചിത്വ പരിപാലനം ഉറപ്പാക്കുക, ബസ് സമയക്രമം ഉൾപ്പെടെയുള്ള സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിന് കോർപ്പറേഷന് ശുപാർശ നൽകുക, സ്പോൺസർഷിപ്പ് സി.എസ്.ആർ, പൊതുജന സംഭാവനകൾ എന്നിവ വഴി വിഭവസമാഹരണം നടത്തുക, ജനകീയ പങ്കാളിത്തം ഉറപ്പാക്കുക, കാന്റീനകളുടെ നടത്തിപ്പ് മേൽനോട്ടവും ഗുണനിലവാരവും ഭക്ഷണ മേന്മയും ഉയർത്തുക, ക്രമക്കേടുകൾക്കെതിരെ ജാഗ്രത പുലർത്തുക, യാത്രക്കാരുടെ ക്ഷേമപ്രവർത്തനങ്ങൾ ഏറ്റെടുക്കുക എന്നിവയാണ് കമ്മറ്റികളുടെ അധികാരങ്ങളും ചുമതലകളും. സർവീസ് ഷെഡ്യൂൾ എന്നിവ സംബന്ധിച്ച് കമ്മറ്റിയുടെ നിർദ്ദേശങ്ങൾ ഉപദേശക സ്വഭാവമുള്ളവ മാത്രമായിരിക്കും. ഈ വിഷയത്തിൽ അന്തിമ തീരുമാനങ്ങൾ കോർപ്പറേഷന്റെ അധികൃതർ ആയിരിക്കും.

ഫണ്ട്‌ കൈകാര്യം ചെയ്യുന്നതിന് ഷെഡ്യൂൾ ബാങ്കിൽ കൺവീനരുടെയും സിഎംഡി ചുമതലപ്പെടുത്തുന്ന ഉദ്യോഗസ്ഥന്റെയും സംയുക്ത പേരിൽ അക്കൗണ്ട് തുറക്കും. പണമായോ ഫർണിച്ചർ മുതലായ വസ്തുക്കളായോ ഉള്ള പൊതുജന സംഭാവനകൾ, സ്പോൺസർഷിപ്പ്, സി.എസ്.ആർ തുക എന്നിവ സ്വീകരിക്കും. കോർപ്പറേഷൻ സമയാസമയം അനുവദിക്കുന്ന പരിധിക്കുള്ളിൽ നിർമ്മാണ / അറ്റകുറ്റപ്പണികൾ കമ്മിറ്റിക്ക് ഏറ്റെടുക്കാം. വരവ് ചിലവ് കണക്കുകൾ കൃത്യമായി സൂക്ഷിക്കുകയും ഓഡിറ്റ് ചെയ്ത് കമ്മിറ്റി മുൻപാകെ സമർപ്പിക്കുകയും വേണം. ഈ കമ്മിറ്റികൾ കുറഞ്ഞത് മൂന്നുമാസത്തിൽ ഒരിക്കലെങ്കിലും യോഗം ചേരുന്നതാണ്.

ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണത്തോട കെഎസ്ആർടിസി പൊതുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന ഏറ്റവും പ്രധാനപ്പെട്ട പബ്ലിക് സർവീസ് മേഖലയായി അംഗീകരിക്കപ്പെടുകയാണെന്ന് ഗതാഗത മന്ത്രി പ്രസ്താവിച്ചു.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

2 days ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

5 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

5 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

5 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

5 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

5 days ago