മന്ത്രി കെ. എ. തുളസിയെ ഹരിതകർമ്മസേന ആദരിച്ചു
പട്ടികജാതി പട്ടികവർഗ പിന്നാക്കക്ഷേമ വകുപ്പ് മന്ത്രി കെ.എ. തുളസിയെ തിരുവനന്തപുരം തൊളിക്കോട് ഗ്രാമപഞ്ചായത്തിലെ ഹരിതകർമ്മസേന അംഗങ്ങൾ സെക്രട്ടറിയേറ്റിലെ ഓഫീസിലെത്തി ആദരിച്ചു.
അടുത്തിടെ, മന്ത്രി തൊളിക്കോട് പൊൻപാറ, ചെറുവക്കോണം ഉന്നതികൾ സന്ദർശിക്കുകയും പ്രദേശത്തെ അടിസ്ഥാന സൗകര്യ വികസനം ഉൾപ്പെടെയുള്ള കാര്യങ്ങൾ നേരിട്ട് മനസിലാക്കുകയും ചെയ്തിരുന്നു. കൂടാതെ തൊളിക്കോട് ഗ്രാമപഞ്ചായത്തിലും പ്രദേശത്തെ അങ്കണവാടി ഉൾപ്പെടെയുള്ള കേന്ദ്രങ്ങളിലും മന്ത്രി നേരിട്ടെത്തി പ്രവർത്തനങ്ങൾ വിലയിരുത്തിയിരുന്നു.
ജനങ്ങളുടെ പ്രശ്നങ്ങൾ നേരിട്ടെത്തി മന്ത്രി അന്വേഷിച്ച സാഹചര്യത്തിൽ അതിന് നന്ദി അറിയിച്ചുകൊണ്ടാണ് ഹരിതകർമ്മസേന അംഗങ്ങൾ സെക്രട്ടറിയേറ്റിലെത്തിയത്. തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെമി ഷംനാദ്, ഹരിതകർമ്മസേന കൺസോർഷ്യം പ്രസിഡന്റ് സ്മിത, സെക്രട്ടറി സൗമ്യ എന്നിവരുടെ നേതൃത്വത്തിൽ 36 പേരടങ്ങുന്ന സംഘമാണ് മന്ത്രിയെ കണ്ടത്.
80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…
ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…
തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…
തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…
തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…
ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…