കോഴിക്കോട് : സംസ്ഥാനത്ത് പച്ചക്കറി വില വീണ്ടും ഉയരുന്നു. ഇഞ്ചി, വെളുത്തുള്ളി, സവാള എന്നിവയ്ക്കാണ് ഏറ്റവും കൂടുതല്‍ വിലക്കയറ്റം രേഖപ്പെടുത്തിയിരിക്കുന്നത്. കോഴിക്കോട് മാര്‍ക്കറ്റില്‍ സവാളയ്ക്ക് കിലോയ്ക്ക് 28 രൂപയാണ് വില. ഇഞ്ചിക്ക് 200 രൂപയും വെളുത്തുള്ളിക്ക് 250 രൂപയുമാണ് കിലോയ്ക്ക് വില. ഉള്ളിക്ക് കോഴിക്കോട് മാര്‍ക്കറ്റില്‍ ക്വിന്റലിന് ശരാശരി 3,400 രൂപ വരെയാണുള്ളത്. കഴിഞ്ഞ ദിവസങ്ങളിലായി തക്കാളി, കോളി ഫഌര്‍, കാബേജ് എന്നിവയ്ക്കും വില വര്‍ധിച്ചിരുന്നു. കോഴിക്കോട് മാര്‍ക്കറ്റ് വില പ്രകാരം ബീറ്റ്‌റൂട്ടിന് കിലോയ്ക്ക് 48 മുതല്‍ 60 രൂപ വരെയും കോളിഫഌറിന് 44 മുതല്‍ 56 രൂപ വരെയും കാബേജിന് 44 മുതല്‍ 56 രൂപ വരെയും റീട്ടെയില്‍ വിലയുണ്ട്. ഇന്ധനവില വര്‍ധിച്ചതിന് പിന്നാലെ ഉയരുന്നത് കുടുംബ ബജറ്റിനെ പ്രതികൂലമായി ബാധിക്കുകയാണ്.
ഓണസീസണ്‍ അടുത്തെത്തുന്നതോടെ വില ഇനിയും ഉയരാനിടയുണ്ടെന്ന ആശങ്ക വ്യാപാരികളും ഉപഭോക്താക്കളും പങ്കുവയ്ക്കുന്നു. കാലാവസ്ഥാ വ്യതിയാനവും പശ്ചിമേഷ്യന്‍ മേഖലയിലെ പ്രതിസന്ധിയും പച്ചക്കറി വിലക്കയറ്റത്തിന് കാരണമായ ഘടകങ്ങളിലൊന്നാണെന്നാണ് വിലയിരുത്തല്‍.
തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിന് മുന്നോടിയായി നടക്കുന്ന കെസിഎൽ ഫാൻ ലീഗ് മത്സരങ്ങൾ വൻ ആരാധക പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.…
തിരുവനന്തപുരം: കാഴ്ചകൾക്ക് വിസ്മയ ചാരുതയൊരുക്കി 300 നർത്തകരുടെ അഞ്ചു നാൾ നീളുന്ന നൃത്തകാവ്യത്തിന് തലസ്ഥാനത്ത് നാളെ തിരശ്ശീലയുയരും. വയലാർ രാമവർമ്മയുടെ…
വിഴിഞ്ഞം തുറമുഖം വിൽക്കരുത് എന്ന നമ്മുടെ നാടിൻ്റെ ആവശ്യം ഉയർത്തിപ്പിടിച്ച് കോവളം ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിരോധ സംഗമം…
5 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളുടെ നിർബന്ധിത ആധാർ ബയോമെട്രിക് പുതുക്കൽ സെപ്റ്റംബർ വരെ സൗജന്യം സംസ്ഥാന ഐടി…
പത്തനംതിട്ട : പത്തനംതിട്ടയിലെ പോക്സോ കേസില്‍ വഴിത്തിരിവ്. 13 കാരിയുടെ മൊഴി കളവെന്ന് പൊലീസ്. കള്ളം പറയാൻ കാരണം പ്രണയ…
തിരുവനന്തപുരം നഗരത്തിലും സമീപ പ്രദേശങ്ങളിലുമായി ഒരു ദിവസം കൊണ്ട് ദർശനം നടത്തി മടങ്ങാൻ കഴിയുന്ന പ്രധാന ക്ഷേത്രങ്ങൾ ഇവയാണ്. രാവിലെ…