NEWS

ഗവർണർ നടപ്പാക്കേണ്ടത് ഭരണ ഘടനാ കടമകൾ, ഏതെങ്കിലും പാർട്ടിയുടെ നിർദേശമല്ല:മന്ത്രി വി ശിവൻകുട്ടി

ഗവർണർ നടപ്പാക്കേണ്ടത് ഭരണ ഘടനാ കടമകൾ ആണെന്ന് പൊതു വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഏതെങ്കിലും പാർട്ടി നിർദേശങ്ങൾ നടപ്പാക്കുന്ന തലത്തിലേക്ക് ഗവർണർ താഴരുത്. തിരുവനന്തപുരം നേമം മണ്ഡലത്തിൽ കല്ലാട്ട്മുക്ക് റോഡിന്റെ നിർമ്മാണോദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

സർക്കാരിനോട് സഹകരിച്ചു പ്രവർത്തിക്കലാണ് ഗവർണറുടെ കടമ. “എന്റെ സർക്കാർ” എന്നാണ് സാധാരണ ഗവർണർമാർ പറയുക. ഗവർണർ നിലപാട് തിരുത്തുമെന്ന് കരുതിയാണ് ഇതുവരെ മുഖ്യമന്ത്രി പ്രതികരിക്കാതിരുന്നത്. എന്നാൽ സഹകരണം അല്ല ഏറ്റുമുട്ടലാണ് എന്ന തരത്തിലാണ് ഗവർണറുടെ പ്രതികരണങ്ങൾ. ജനകീയ സർക്കാർ ജനാഭിലാഷം മുൻനിർത്തി പ്രവർത്തിക്കുമെന്ന് മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

അട്ടക്കുളങ്ങര – കോവളം റോഡിലെ ഭാഗമായ കല്ലാട്ട്മുക്ക് റോഡിന്റെ  നവീകരണം പ്രവർത്തനം മാസങ്ങൾക്കകം പൂർത്തിയാക്കാൻ ആകും എന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിലെ തിരക്കേറിയ റോഡുകളിൽ ഒന്നാണ് കല്ലാട്ടുമുക്ക് റോഡ്. ഇവിടെ കുറേക്കാലമായി ചെറിയ മഴ പെയ്താൽ പോലും വാഹന സഞ്ചാരം അസാധ്യമാകുന്ന തരത്തിൽ അതിരൂക്ഷമായ വെള്ളക്കെട്ട്  അനുഭവപ്പെട്ടു. 

നേമം എം.എൽ.എ.ആയും മന്ത്രിയായും തിരഞ്ഞെടുക്കപ്പെട്ടതിനുശേഷം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസിന്റെ ശ്രദ്ധയിൽ ഇക്കാര്യം കൊണ്ടു വന്നു.  പൊതുമരാമത്ത് വകുപ്പ് മന്ത്രിയുമൊത്ത് നേരിട്ട് സ്ഥലം സന്ദർശിച്ച് വെള്ളക്കെട്ടിന് പരിഹാരം കാണുന്നതിന് തകർന്നു പോയ റോഡിന്റെ പുനരുദ്ധാരണത്തിന് പദ്ധതികൾ തയ്യാറാക്കുന്നതിന് പൊതുമരാമത്ത് ഉദ്യോഗസ്ഥരോട് നിർദ്ദേശിച്ചു. 

ഇതേ തുടർന്ന് റോഡിലെ വെള്ളക്കെട്ട് മാറ്റുന്നതിനായി 7.62 കോടി രൂപയുടെ പദ്ധതി തയ്യാറാക്കി. താൽക്കാലിക നടപടി എന്ന നിലയിൽ റോഡിൽ ഇന്റർലോക്ക് ടെയിലുകൾ പാകി ഗതാഗത യോഗ്യമാക്കാൻ 25 ലക്ഷം രൂപയുടെ മറ്റൊരു പദ്ധതിയും തയ്യാറാക്കി. 

7.62 കോടി രൂപയുടെ ഈ പദ്ധതി പൂർത്തിയാകുന്നതോടെ ഈ മേഖലയിലെ വെള്ളക്കെട്ട് പ്രശ്‌നം പൂർണ്ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്. നേമം മണ്ഡലത്തെ മുൻനിർത്തി നിരവധി വികസന പദ്ധതികൾ നടത്തിപ്പിലും ആസൂത്രണത്തിലും ആലോചനയിലുമാണ്. ഘട്ടംഘട്ടമായി സമയബന്ധിതമായി ഈ പദ്ധതികൾ എല്ലാം നടപ്പാക്കുമെന്നും മന്ത്രി വി ശിവൻകുട്ടി വ്യക്തമാക്കി.

News Desk

Recent Posts

എ.ഐ പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി

എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…

15 hours ago

3,024 പുതിയ മുന്‍ഗണനാ കാര്‍ഡ്; ആഗസ്റ്റ് മുതല്‍ സൗജന്യറേഷന്‍: മന്ത്രി അനൂപ് ജേക്കബ്

സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…

15 hours ago

ഓണം വാരാഘോഷം: അത്തപ്പൂക്കള മത്സരം ആഗസ്റ്റ് 24ന്

ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…

16 hours ago

ഓണം വാരാഘോഷം: തിരുവാതിര മത്സരം ആഗസ്റ്റ് 23ന്

ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…

16 hours ago

ഇന്ത്യൻ വ്യോമസേനയിൽ അഗ്നിവീർവായു (മ്യൂസിഷ്യൻ) നിയമനം; അപേക്ഷ ക്ഷണിച്ചു

ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…

2 days ago

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണം: കെപിസിസി ഇൻഡസ്ട്രിസ് സെൽ

കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…

2 days ago