മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു

KERALA NEWS POLITICS POPULAR STORIES STRIKE

മുഖ്യമന്ത്രി പിണറായി വിജയൻ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് യു ഡി എഫ് സെക്രട്ടേറിയറ്റ് ഉപരോധിച്ചു. ഉപരോധം ഉദ്ഘാടനം ചെയ്തശേഷം പ്രതിപക്ഷനേതാവ് വി. ഡി. സതീശനും, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടിയും തുറന്ന ജീപ്പിൽ സഞ്ചരിച്ച് പ്രവർത്തകരെ അഭിവാദ്യം ചെയ്തു.

സെക്രട്ടേറിയറ്റ് ഉപരോധത്തിൽ കൊടിക്കുന്നിൽ സുരേഷ് എം പി, യു ഡി എഫ് കൺവീനർ എം എം ഹസ്സൻ, ഡി സി സി പ്രസിഡന്റ് പാലോട് രവി, പ്രതിപക്ഷ ഉപനേതാവ് പി. കെ. കുഞ്ഞാലിക്കുട്ടി, കെ പി സി സി പ്രസിഡന്റ് കെ. സുധാകരൻ, പ്രതിപക്ഷനേതാവ് വി. ഡി. സതീശൻ, എം പി മാരായ എൻ. കെ. പ്രേമചന്ദ്രൻ, ഇ. ടി. മുഹമ്മദ് ബഷീർ, ഷിബു ബേബിജോൺ, അനൂപ് ജേക്കബ് എം എൽ എ എന്നിവരും ഉപരോധത്തില്‍ പങ്കെടുത്തു.