മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു

ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി നിൽക്കുന്നു : രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെട്ടു.

തിരുവനന്തപുരം: എക്സാലോജിക് – സി എം ആർ എൽ ഇടപാടിൽ പ്രത്യക്ഷമയും പരോക്ഷമായും മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെട്ടുവെന്ന രജിസ്ട്രാർ ഓഫ് കമ്പനിയുടെ റിപ്പോർട്ട് അദ്ദേഹത്തിനു മുഖ്യമന്ത്രിയായി തുടരാനുള്ള എല്ലാ ധാർമികതയും നഷ്ടപ്പെടുത്തിയെന്ന് കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേഷ് ചെന്നിത്തല പറഞ്ഞു. ഇക്കാര്യങ്ങളിലെല്ലാം മുഖ്യമന്ത്രിയെ സഹായിച്ചത് മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ തന്നെയാണ്. അതുകൊണ്ടാണ് അവസാന നിമിഷം വരെ ശിവശങ്കറെ മുഖ്യമന്ത്രി കൈവിടാത്തത്. ഇയാളെ അറസ്റ്റ് ചെയ്താൽ എല്ലാ സത്യങ്ങളും പുറത്ത് വരും. ഒന്നാം പിണറായി സർക്കാരിൻ്റെ കാലം മുതലുള്ള എല്ലാ വഴിവിട്ട ഇടപാടുകളും മുഖ്യമന്ത്രി അറിഞ്ഞു തന്നെയാണ് നടന്നിരിക്കുന്നതതെന്നു തെളിയക്കപ്പെട്ടെന്നും ചെന്നിത്തല വ്യക്തമാക്കി.

ഒരു കമ്യൂണിസ്റ്റ് സർക്കാർ ചെയ്യാൻ പാടില്ലാത്ത കാര്യങ്ങൾ നടക്കുമ്പോഴും കേന്ദ്ര കമ്മിറ്റിയും പോളിറ്റ് ബ്യൂറോയും പഞ്ചപുച്ചമടക്കി പിണറായിക്ക് മുന്നിൽ തിരുവായിക്ക് എതിർവായി ഇല്ലാത്ത അവസ്ഥയിലായി നിൽക്കുന്നു. ഒരു കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയും സർക്കാരും ഇത്രത്തോളം അധഃപതിച്ച കാലഘട്ടമുണ്ടായിട്ടില്ല. ലോകത്തെമ്പാടും കമ്യൂണിസ്റ്റ് ആശയം പരാജയപ്പെട്ടതു പോലെ കേരളത്തിലും സമാനമാറ്റം വൈകാതെ നമുക്ക് കാണാനാകും. കേന്ദ്രത്തിനെതിരെ വാതോരാതെ കുറ്റം പറഞ്ഞ് കൊണ്ടിരുന്ന മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടപ്പോൾ വിനീത വിധേയനായി. കേരത്തിൻ്റെ വികാരം പറയേണ്ട മുഖ്യമന്ത്രി കേന്ദ്രത്തിന് നന്ദി പറയുന്ന കാഴ്ചയാണ് നാം കണ്ടത്. എന്നിട്ടാണ് കേന്ദ്രത്തിനെതിരെ യോജിച്ച സമരത്തിന് പ്രതിപക്ഷത്തെ വിളിച്ചതതെന്നും ചെന്നിത്തല പരിഹസിച്ചു.

എന്തിനാണ് മുഖ്യമന്ത്രി ഇനി ഡൽഹിയിൽ പോയി സമരം ചെയ്യുന്നതെന്ന് മനസ്സിലാകുന്നില്ല. മുഖത്ത് നോക്കി പറയാൻ അവസരം കിട്ടിയിട്ട് ഒരക്ഷരം ഉരിയാടത്തതിൻ്റെ ഗുട്ടൻസ് എല്ലാപേർക്കും മനസ്സിലാകും. മുഖ്യമന്ത്രി ബംഗാൾ യാത്ര റദ്ദ് ചെയ്ത് പ്രധാനമന്ത്രിയെ സ്വികരിക്കാൻ പോയതും പിന്നിട് യാത്ര അയക്കാൻ പോയതിൽ നിന്ന് ഒരു പാട് കാര്യങ്ങൾ വായിച്ചെടുക്കാൻ കഴിയും. അതു കൊണ്ട് തന്നെ ഇപ്പോൾ നടക്കുന്ന അന്വേഷണങ്ങളും കണ്ടെത്തെലുമെല്ലാം നടകം മാത്രമാണ് .ഇതിൻ്റെ തുടർച്ചയായ മറ്റൊരു നാടകമാണ് ഡൽഹി സമരവും. എക്കാലവും മോദിയും പിണറായിയും ജനങ്ങളുടെ കണ്ണിൽ പെട്ടിയിട്ട് ഭരിക്കാമെന്ന ധാരണയൊന്നും വേണ്ട. 2021ൽ ഒരു കൈപ്പിഴ പറ്റിയതിൻ്റെ കുറ്റബോധത്തിലാണ് കേരള ജനത. ഇക്കാര്യങ്ങൾ പാർലമെൻ്റ് ഇലക്ഷൻ കഴിയുമ്പോൾ പിണറായിക്ക് ബോധ്യമാകുമെന്ന് ചെന്നിത്തല പറഞ്ഞു.

News Desk

Recent Posts

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

1 day ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

1 day ago

നിയമസഭാ തിരഞ്ഞെടുപ്പ്: നോഡൽ ഓഫീസർമാരുടെ യോഗം ചേർന്നു

നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയിലെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി ജില്ലാ കളക്ടർ അനു കുമാരിയുടെ അദ്ധ്യക്ഷതയിൽ നോഡൽ ഓഫീസർമാരുടെ അവലോകന യോഗം…

1 day ago

പൊളിച്ചെഴുത്തിൻ്റെ കാഹളം മുഴക്കിയെത്തുന്ന ആക്ഷൻ ക്രൈം ത്രില്ലർ കിരാത മാർച്ച് 27-ന് തീയേറ്ററുകളിൽ

യുവത്വത്തിൻ്റെ ചൂടും തുടിപ്പും ചടുലതയും ഉൾപ്പെടുത്തി കോന്നിയുടെയും അച്ചൻ കോവിലിൻ്റെയും പശ്ചാത്തലത്തിൽ ഒരുക്കിയ ക്രൈം ത്രില്ലർ ചിത്രം "കിരാത" മാർച്ച്…

2 days ago

കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് കെ.സി.എ മംഗലപുരം ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

തിരുവനന്തപുരം: കേരളത്തിൻ്റെ കായിക മുന്നേറ്റത്തിനുള്ള സംഭാവനയാണ് മംഗലപുരത്തെ കെ.സി.എയുടെ അത്യാധുനിക ക്രിക്കറ്റ് ഗ്രൗണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 45 കോടി…

2 days ago

കോഴിക്കോട് സൈബർപാർക്കിൽ 570 കോടി രൂപയുടെ നിക്ഷേപവുമായി ഹൈലൈറ്റ് ഗ്രൂപ്പ്; രണ്ട് പുതിയ ഐടി സമുച്ചയങ്ങൾ; 12,500 തൊഴിലവസരങ്ങൾ

കോഴിക്കോട്, 10-03-2026 : 570 കോടി രൂപയുടെ ആകെ നിക്ഷേപത്തോടെ കോഴിക്കോട് സൈബർപാർക്കിൽ രണ്ട് പ്രധാന ഐടി സമുച്ചയങ്ങൾ നിർമിക്കുമെന്ന്…

1 week ago