സ്വർണ്ണ കടത്തുകാരെ സംരക്ഷിക്കുന്ന സർക്കാർ: ചെറിയാൻ ഫിലിപ്പ്

സി.പി.എം-ലെ ഇപ്പോഴത്തെ പൊട്ടിത്തെറിക്കു മുഖ്യ കാരണമായ സ്വർണ്ണകള്ളകടത്തുകാരെ രക്ഷിക്കുന്ന സമീപനമാണ് സർക്കാർ സ്വീകരിച്ചിരിക്കുന്നത്. ഏതാനും വർഷമായി കേരളത്തിൽ സ്വർണ്ണകടത്തു മാഫിയ തഴച്ചു വളർന്നത് രാഷ്ട്രീയ-ഉദ്യോഗസ്ഥ അധികാരികളുടെ സഹായത്തിലാണ്. വിദേശങ്ങളിൽ നിന്നും സ്വർണ്ണം കടത്തുന്നവരെയും വാങ്ങുന്നവരെയും വിൽക്കുന്നവരെയും കണ്ടെത്താൻ സർക്കാർ ഒരു ഊർജ്ജിത ശ്രമവും ഇതുവരെ നടത്തിയിട്ടില്ല.

വിമാന താവളങ്ങളിൽ നിന്നും കസ്റ്റംസിന്റെ കണ്ണുവെട്ടിച്ചും സഹായത്തോടെയും പുറത്തു വരുന്ന സ്വർണ്ണ വാഹകരെ പോലീസ് പിടികൂടാറുണ്ടെങ്കിലും മഹാ ഭൂരിപക്ഷത്തെയും ഉന്നത ഇടപെടലിനെ തുടർന്ന് വിട്ടയയ്ക്കുകയാണ് പതിവ്. ചുരുക്കം കേസുകൾ മാത്രമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. പി.വി. അൻവറിനു സ്വർണ്ണ കടത്തുമായി ബന്ധമുണ്ടോയെന്ന ചോദ്യത്തിനു മറുപടിയായി മുഖ്യമന്ത്രി അദ്ദേഹത്തെ സംശയത്തിന്റെ മുനയിൽ നിർത്തി. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറിക്ക് ബന്ധമുണ്ടെന്നാണ് അൻവർ തിരിച്ചടിച്ചത്.

മുഖ്യമന്ത്രിയുടെയും അൻവറിന്റെയും വിരുദ്ധ പ്രസ്താവനകൾ ജന മദ്ധ്യത്തിൽ സൃഷ്ടിച്ച ദുരൂഹത ഇല്ലാതാക്കണമെങ്കിൽ സ്വർണ്ണ കടത്തിനു പിന്നിലെ കറുത്ത ശക്തികളെ പുറത്തു കൊണ്ടുവരാൻ വിശദമായ അന്വേഷണം ആവശ്യമാണ്.

error: Content is protected !!