പിവി അൻവറിനും പ്രതിപക്ഷത്തിനും കേന്ദ്രസർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ഉപതിരഞ്ഞെടുപ്പ് നടക്കുന്ന നിലമ്പൂരിൽ തിരഞ്ഞെടുപ്പ് കൺവൻഷനിലായിരുന്നു മുഖ്യമന്ത്രിയുടെ വിമർശനം. സിഎച്ച് മുഹമ്മദ് കോയയുടെ നിലപാട് ഓർമ്മിപ്പിച്ച് മുസ്ലീം ലീഗ് എങ്ങനെ ജമാഅത്തെ ഇസ്ലാമിയുമായി കെെകോർക്കുന്നുവെന്ന ചോദ്യവും അദ്ദേഹം ഉയർത്തി.
യുഡിഎഫിന് അങ്കലാപ്പാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പേര് പരമാർശിച്ചുകൊണ്ട് കേന്ദ്ര സർക്കാർ കേരളത്തെ സാമ്പത്തികമായി ഞെരുക്കുന്നുവെന്നും കുറ്റപ്പെടുത്തി. ഒരു വർഗീയ ശക്തിയുടെയും പിന്തുണ വേണ്ടെന്ന ഉറച്ച നിലപാടും മുഖ്യമന്ത്രി പറഞ്ഞു. നിലമ്പൂർ ഉപതിരഞ്ഞെടുപ്പ് അടിച്ചേൽപ്പിക്കപ്പെട്ടതാണെന്ന്ചൂണ്ടിക്കാട്ടിയ അദ്ദേഹം എൽഡിഎഫ് കൂടെ കൊണ്ടുനടന്നത് ഒരു കൊടും വഞ്ചകനെയാണെന്നും അൻവറിന്റെ പേരെടുത്ത് പറയാതെ പറഞ്ഞുനമ്മുടെ ചരിത്രം വഞ്ചനയെ വച്ചുപൊറുപ്പിക്കുകയോ വഞ്ചനയ്ക്ക് മാപ്പ് നൽകുകയോ ചെയ്തിട്ടില്ല. മത്സരത്തെക്കുറിച്ച് ഞങ്ങൾക്കൊട്ടും ആശയക്കുഴപ്പം ഉണ്ടായിരുന്നില്ല. എൽഡിഎഫിനൊപ്പം അല്ലാത്തവരും എം സ്വരാജിനെ സ്വാഗതം ചെയ്യുന്നു. ഇത് എതിരാളികളിൽ വൻ അങ്കലാപ്പുണ്ടാക്കി. എൽഡിഎഫിന് ലഭിക്കുന്ന സ്വീകാര്യത യുഡിഎഫിനെ അമ്പരപ്പിലാക്കി. നമ്മുടെ സമൂഹത്തിൽ ദീർഘകാലമായി ചില വിഭാഗങ്ങളെ അവരുടെ തത്വശാസ്ത്രം കൊണ്ട് അകറ്റിയിരിക്കുന്നു. നമ്മൾ നിലകൊള്ളുന്നത് ജനാധിപത്യ സമൂഹത്തിലാണ്. ആ സമൂഹത്തോട് ഒട്ടും മമത ഇല്ലാത്ത ചിലരെ നാടും സമൂഹവും അംഗീകരിക്കാറില്ല. ജമാഅത്തെ ഇസ്ലാമി എന്താണെന്ന് വലിയതോതിൽ വിശദീകരിക്കേണ്ടതില്ല – മുഖ്യമന്ത്രി പറഞ്ഞു.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…