ഗുജറാത്തിലെ പോലെ കേരളത്തിലും ഭരണം പിടിക്കുമെന്നത് മോദിയുടെയും ബിജെപിയുടെയും ദിവാസ്വപ്‌നം മാത്രമാണെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ.ഗുജറാത്തിലെ ബിജെപി ഭരണത്തിന്റെ കാരണങ്ങള്‍ സംബന്ധിച്ച് മോദിയുടെ പ്രസ്താവനയും വസ്തുതാവിരുദ്ധമാണ്. അത് കേരള ജനത അര്‍ഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയുമെന്നും സണ്ണി ജോസഫ് പറഞ്ഞു.
മോദിയുടെ കേരള സന്ദര്‍ശനം വര്‍ഗീയതയുടെ വിത്തുകള്‍ പാകാനാണ്. കോണ്‍ഗ്രസിനെയും മുസ്ലീം ലീഗിനെയും മതേരത്വം പഠിപ്പിക്കാന്‍ ബിജെപിക്ക് എന്ത് യോഗ്യതയാണുള്ളത്. വിദ്വേഷവും വിഭജന രാഷ്ട്രീയവും കൊണ്ട് അധികാരം നിലനിര്‍ത്താമെന്നത് മാത്രമാണ് ബിജെപി ചിന്ത.അത്തരം രാഷ്ട്രീയത്തിന് കേരളം പാകമല്ലെന്ന് ഇവിടെത്തെ മതേതരബോധമുള്ള ജനത വിവിധ തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് മുന്നറിയിപ്പുക്കൊടുത്തതാണ്.
വോട്ട് രാഷ്ട്രീയത്തിന് വേണ്ടി നാടിന്റെ മതസൗഹാര്‍ദ്ദം തര്‍ക്കാന്‍ കോണ്‍ഗ്രസും യുഡിഎഫും അനുവദിക്കില്ല. നാടിന്റെ സമാധാന അന്തരീക്ഷം സംരക്ഷിക്കാന്‍ കോണ്‍ഗ്രസ് പ്രതിജ്ഞാബദ്ധമാണെന്നും അതിലുള്ള പകയാണ് കോണ്‍ഗ്രസിനും ലീഗിനുമെതിരായ നരേന്ദ്ര മോദിയുടെ വാക്കുകളില്‍ പ്രതിഫലിച്ചതെന്നും സണ്ണി ജോസഫ് പറഞ്ഞു.കേരളത്തിന് ആശ്വാസകരമായ ഒരു പ്രഖ്യാപനവും നടത്താന്‍ പ്രധാനമന്ത്രിക്കായില്ല. കേരള ജനതയെ അപമാനിച്ചതിനും വഞ്ചിച്ചതിനും നരേന്ദ്ര മോദി മാപ്പുപറയണമെന്നും സണ്ണി ജോസഫ് പറഞ്ഞു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…