കോര്‍പറേഷനിൽ ബിജെപിയുടെ നേതൃത്വത്തിലുള്ള ഭരണം കേരളത്തിന് അപമാനം: കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്

തിരുവനന്തപുരം കോര്‍പറേഷനില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള നടന്ന അക്രമസംഭവങ്ങളും അരാജകത്വവും കേരളത്തിനു തന്നെ അപമാനമായി മാറിയെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. സിപിഎം അലങ്കോലമാക്കിയ കോര്‍പറേഷന്‍ ഭരണം ബിജെപി ഏറ്റെടുത്തതോടെ ഒരുപടി കൂടി വഷളായി. തുടര്‍ച്ചയായ ആക്രമസംഭവങ്ങളാണ് കോര്‍പറേഷനില്‍നിന്നു പുറത്തുവരുന്നത്.

യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവ് കെഎസ് ശബരിനാഥിനെ ക്രൂരമായി കയ്യേറ്റം ചെയ്തു. ശബരിനാഥന്റെ പിതാവും കോൺഗ്രസിന്റെ സമുന്നത നേതാവുമായിരുന്നു ജി കാർത്തികേനെ പോലും അധിക്ഷേപിക്കുന്ന രീതിയിൽ ബിജെപി കൗൺസിൽ അംഗം സംസാരിച്ചു.വനിതാ അംഗങ്ങളെ ആക്രമിച്ചു. യുഡിഎഫ് വനിതാ കൗണ്‍സിലര്‍മാരായ എസ് ഷെര്‍ളിക്കും അനിത അലക്‌സിനും പരിക്കേറ്റു. അക്രമത്തിൽ പരിക്കേറ്റ അവർ ആശുപത്രിയിൽ ചികിത്സയിലാണ്. ഗുണ്ടകള്‍ വിളയാടുന്നതുപോലെയാണ് സിപിഎമ്മിലെയും ബിജെപിയിലെയും കൗണ്‍സിലര്‍മാര്‍ പെരുമാറിയത്. ഇവർക്കെതിരെ കർശനമായ നിയമനടപടി പോലീസ് സ്വീകരിക്കണം.

നഗരവാസികളുടെ ജീവല്‍പ്രശ്ങ്ങളെയാണ് ബിജെപിയും ഇടതുപക്ഷവും ചേര്‍ന്ന് ചവിട്ടിയരക്കുന്നത്. മഴക്കാലമായതോടെ രോഗങ്ങളും മഴക്കെട്ടുമൂലമുള്ള പ്രശ്‌നങ്ങളുമൊക്കെ രൂക്ഷമാണ്. നിത്യവൃത്തിക്കുപോലും വകയില്ലാതെ പതിനായിരങ്ങള്‍ ദുരിതമനുഭവിക്കുന്നു. ഇതൊന്നും കാണാനും കേള്‍ക്കാനും ഭരിക്കുന്നവര്‍ക്ക് കണ്ണും കാതുമില്ല. 46 ദിവസത്തിനുശേഷം ചേര്‍ന്ന കോര്‍പറേഷന്‍ യോഗം വെറും 5 മിനിറ്റുകൊണ്ടാണ് 640 അജന്‍ഡകള്‍ പാസാക്കിയത്. തികഞ്ഞ ഉത്തരവാദിത്വമില്ലായ്മായാണിത്.

ഒരു കാപ്പ കേസ് പ്രതിക്കുവേണ്ടിയാണ് ബിജെപി ഇത്രയധികം തരംതാഴുന്നത്. ഒട്ടേറെ അക്രമക്കേസുകളില്‍ പ്രതിയായതിനെ തുടര്‍ന്നാണ് കാപ്പ കേസ് ചുമത്തിയത്. കോര്‍പറേഷന്‍ ഭരണം കിട്ടിയ ബിജെപിയുടെ തനിസ്വരൂപം ജനം കണ്ടുകൊണ്ടിരിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു.

News Desk

Recent Posts

സ്വാതന്ത്ര്യ ദിനാഘോഷം: നഗരവാസികൾക്ക് സംഗീത വിരുന്ന് ഒരുക്കി വ്യോമസേനാ ബാൻഡ്

80-ാമത് സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ഇന്ത്യൻ വ്യോമസേനാ ബാൻഡ് കനകക്കുന്നു നിശാഗന്ധി ഓഡിറ്റോറിയത്തിൽ അവതരിപ്പിച്ച സംഗീത വിരുന്ന് നഗരവാസികൾക്ക് വിസ്മയമായി. ചടങ്ങിൽ മുഖ്യാതിഥിയായി…

16 hours ago

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് ഇനി സ്വന്തം തപാൽ മുദ്ര

ക്ഷേത്രത്തിന്റെ ചിത്രമുള്ള സ്ഥിരം തപാൽ മുദ്രയും പ്രത്യേക പ്രീമിയം തപാൽ കവറും പുറത്തിറക്കി തിരുവനന്തപുരം: അനന്തപുരിയുടെ അഭിമാനമായ ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന്…

3 days ago

മൂല്യങ്ങൾ സംരക്ഷിക്കാൻ ശാന്തിഗിരിയിൽ ‘ദേശീയ മതാന്തര സംവാദം’ 14ന്

തിരുവനന്തപുരം: മതത്തിന്റെയും ദേശീയതയുടെയും പേരിൽ ഉൾപ്പോരുകൾ ഉടലെടുക്കുന്ന ആധുനിക കാലത്ത് രാജ്യത്തിന്റെ മഹത്തായ മൂല്യങ്ങളും ആത്മീയതയും മതസൗഹാർദവും സംരക്ഷിക്കുക എന്ന…

4 days ago

കർക്കടക വാവ്: ദേവസ്വം ക്ഷേത്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി

തിരുവനന്തപുരം: കർക്കടകവാവിനോട് അനുബന്ധിച്ച് ജില്ലയിലെ പ്രധാന ബലിതർപ്പണ കേന്ദ്രങ്ങളിൽ ഒരുക്കങ്ങൾ പൂർത്തിയായി. തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള തിരുവല്ലം പരശുരാമ…

4 days ago

തമിഴ് സംഘം അവാർഡുകൾ സമ്മാനിച്ചു

തിരുവനന്തപുരം: തിരുവനന്തപുരം തമിഴ് സംഘത്തിൻ്റെ ഉള്ളൂർ എസ് പരമേശ്വരയ്യർ, എ മാധവൻ അവാർഡുകൾ വിതരണം ചെയ്തു. റിട്ട. തമിഴ് നാട്…

4 days ago

ഗൗതം അദാനിക്കെതിരായ യുഎസ് ക്രിമിനൽ കേസ് തള്ളി കോടതി; വിചാരണയ്ക്ക് മുമ്പേ നടപടികൾ അവസാനിച്ചു

ന്യൂയോർക്ക്/ന്യൂഡൽഹി: അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനിക്കും അദ്ദേഹത്തിന്റെ അനന്തരവൻ സാഗർ അദാനിക്കുമെതിരായ യുഎസിലെ ക്രിമിനൽ കേസ് കോടതി തള്ളി.…

4 days ago