ഇന്ത്യൻ ടീമിന് വിജയാശംസ നേർന്ന് കാട്ടാക്കടയിൽ ഒളിമ്പിക്സ് റൺ

തിരുവനന്തപുരം: ലോകത്തിലെ ഏറ്റവും വലിയ കായിക ഉത്സവമായ ഒളിമ്പിക്സിന് പാരിസിൽ കൊടിയേറുമ്പോൾ ഇന്ത്യൻ ടീമിന് വിജയാശംസകൾ നേർന്നു കൊണ്ട് കാട്ടാക്കട നിയോ ഡെയ്ൽ സെക്കന്ററി സ്കൂൾ ഒളിമ്പിക് റൺ സംഘടിപ്പിച്ചു.

കാനറാ ബാങ്കുമായി ചേർന്നായിരുന്നു പരിപാടി. ഒളിമ്പിക് റണ്ണിന് കാട്ടാക്കടയുടെ വിവിധ ഭാഗങ്ങളിൽ വിപുലമായ സ്വീകരണം ലഭിച്ചു. പാങ്ങോട് മിലിറ്ററി ക്യാമ്പ് കമാന്റിങ് ഓഫീസർ കെർണൽ ഡോ എസ്. അനായത് റൺ ഫ്ളാഗ്ഓഫ് ചെയ്തു. ആധുനിക യുഗത്തിൽ ജാതി, മത, വർഗ്ഗ വർണ്ണങ്ങൾക്കതീതമായ മാനവ മൂല്യങ്ങൾ ഉയർത്തിപിടിച്ച് മനുഷ്യരെകൂട്ടി യോജിപ്പിക്കുന്ന മഹത്തായ സന്ദേശം ഉൾകൊള്ളുന്ന കായിക മേളയാണ് ഒളിമ്പിക്സ് എന്ന് ഡോ. എസ് അനായത് അഭിപ്രായപ്പെട്ടു. യുവജനങ്ങളിൽ ഒളിമ്പിക്സിന്റെ ആവേശം നിറയ്ക്കുന്നതിനും ഒളിമ്പിക്സ് ലക്ഷ്യങ്ങൾ യുവജനങ്ങളിൽ എത്തിക്കുന്നതിനുമായുള്ള പരിപാടിയിൽ കാനറാ ബാങ്കിന് സഹകരിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് കാനറാ ബങ്ക് ജനറൽ മാനേജർ കെ. എസ് പ്രദീപ് പറഞ്ഞു.

ഒളിമ്പിക്സിസുമായി ബന്ധപ്പെട്ട് കേരളത്തിൽ ഇത്തരത്തിൽ നടക്കുന്ന അപൂർവം പരിപാടികളിലൊന്നായിരിക്കും ഇതെന്ന് പരിപാടിയിൽ പങ്കെടുത്ത ഡിവൈഎസ്പി ബിജു അഭിപ്രായപ്പെട്ടു. ഡെയ്ൽ വ്യൂ സിഇഒ ഷൈജു ആൽഫി, നിയോ ഡെയ്ൽ സെക്കൻഡറി സ്കൂൾ ഡയറക്ടർ ഡോ ഡീന ദാസ്, ഫർമസി കോളേജ് പ്രിൻസിപ്പൽ ഷിജി കുമാർ, കാനറാ ബാങ്ക് മാനേജർ ഗോകുൽ, മിഥുൻ, റിയാസ്, ഹെഡ്മിസ്ട്രസ് അഞ്ജു വി നായർ തുടങ്ങിയവർ പങ്കെടുത്തു.

error: Content is protected !!