കേരള സംസ്ഥാന എക്സൈസ് വകുപ്പ് കീഴിലുള്ള വിമുക്തി മിഷൻ തിരുവനന്തപുരം ജില്ലയിലെ കോളേജ് വിദ്യാർത്ഥികൾക്കായി “ലഹരിക്കെതിരെ കായിക ലഹരി” എന്ന തലക്കെട്ടിൽ വോളിബോൾ മത്സരം മാർ ബസേലിയോസ് ഇഞ്ചിനീയറിംഗ് കോളേജിൽ സംഘടിപ്പിച്ചു. ഫാദർ ജോൺ വർഗ്ഗീസ്- ഡയറക്ടർ മാർ ബസേലിയോസ് ഇഞ്ചിനീയറിംഗ് കോളജ് അദ്ധ്യക്ഷത വഹിച്ചു. ഔപചാരിക ഉദ്ഘാടനം ശ്രീ ഷിബു പി എൽ ഡെപ്യൂട്ടി Excise കമ്മിഷണർ നിർവ്വഹിച്ചു. ശ്രീ സന്തോഷ് കുമാർ എസ് കെ അസിസ്റ്റൻ്റ് എക്സൈസ് കമ്മീഷണർ, ഡോ. എസ് വിശ്വനാഥ് റാവു കോളേജ് പ്രിൻസിപ്പൽ, ശ്രീ രാംജിത്ത് ആർ പി അസിസ്റ്റൻ്റ് പ്രൊഫസർ, ശ്രീ വിഘ്നേഷ് വിശ്വനാഥ് വിമുക്തി മിഷൻ കോർഡിനേറ്റർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. ഒട്ടനവധി കോളേജ് ടീമുകൾ പങ്കെടുത്ത മത്സരത്തിൽ മാർ ബസേലിയോസ് ഇഞ്ചിനീയറിംഗ് കോളേജിലെ വിദ്യാർഥികൾ ഒന്നാം സമ്മാനം കരസ്ഥതമാക്കി.

