ബൗളിങ്ങിലും തിളങ്ങി ഷോൺ റോജർ; ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

ബൗളിങ്ങിലും തിളങ്ങി ഷോൺ റോജർ; ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്

തിരുവനന്തപുരം: 23 വയസ്സിൽ താഴെയുള്ളവർക്കായുള്ള സി.കെ. നായിഡു ട്രോഫിയിൽ ഗോവയ്ക്കെതിരെ കേരളത്തിന് 84 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡ്. കേരളത്തിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 255-നെതിരെ ബാറ്റിങ്ങിനിറങ്ങിയ ഗോവ 171 റൺസിന് ഓൾഔട്ടായി. അഞ്ച് വിക്കറ്റ് നേടിയ ഷോൺ റോജറുടെ തകർപ്പൻ പ്രകടനമാണ് കേരളത്തിന് കരുത്തായത്. ശനിയാഴ്ച കളി നിർത്തുമ്പോൾ കേരളം രണ്ടാം ഇന്നിങ്സിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 37 റൺസെടുത്തിട്ടുണ്ട്. കേരളത്തിന് ഇപ്പോൾ ആകെ 121 റൺസിന്റെ ലീഡുണ്ട്.

വിക്കറ്റ് നഷ്ടമില്ലാതെ 15 റൺസ് എന്ന നിലയിൽ രണ്ടാം ദിവസം കളി തുടങ്ങിയ ഗോവയ്ക്ക് തുടക്കത്തിൽ തന്നെ തിരിച്ചടിയേറ്റു. ഒൻപത് റൺസെടുത്ത ശാർദ്ദൂൽ സന്തോഷ് സേത്തിനെ പുറത്താക്കി പവൻ രാജാണ് കേരളത്തിന് ആദ്യ വഴിത്തിരിവ് നൽകിയത്. തുടർന്നു വന്ന ശന്തനു നെവാഗിയെ (13) ജെ.എസ്. അനുരാജ് വിക്കറ്റിന് മുന്നിൽ കുടുക്കി. മറുവശത്ത് ഉറച്ചുനിന്ന വിരാജ് നായിക്കിനെ (29) പുറത്താക്കിയാണ് ഷോൺ റോജർ തന്റെ വിക്കറ്റ് വേട്ടയ്ക്ക് തുടക്കമിട്ടത്. തുടർന്നെത്തിയ ഗോവ ക്യാപ്റ്റൻ യഷ് കസവങ്കർ (15), അനൂജ് യാദവ് (18), ദിശാങ്ക് മിസ്ക്വിൻ (17), നിത്യയ് (1) എന്നിവരെ പുറത്താക്കി ഷോൺ ഗോവൻ മധ്യനിരയുടെ നട്ടെല്ലൊടിച്ചു. ആദ്യ ഇന്നിങ്സിൽ കേരളത്തിന് വേണ്ടി ഷോൺ സെഞ്ച്വറിയും നേടിയിരുന്നു. ഇതോടെ ഒരു മത്സരത്തിൽ തന്നെ സെഞ്ച്വറിയും അഞ്ച് വിക്കറ്റും എന്ന അപൂർവ്വ നേട്ടവും ഷോൺ സ്വന്തമാക്കി.

ഒരു ഘട്ടത്തിൽ എട്ട് വിക്കറ്റിന് 116 റൺസ് എന്ന നിലയിലേക്ക് തകർന്ന ഗോവയെ ചിഗിരുപതി വെങ്കടയും സമർഥും ചേർന്ന ഒൻപതാം വിക്കറ്റ് കൂട്ടുകെട്ടാണ് 150 കടത്തിയത്. ഇരുവരും ചേർന്ന് 45 റൺസാണ് കൂട്ടിച്ചേർത്തത്. വെങ്കട 31 റൺസെടുത്തു; സമർഥ് 16 റൺസോടെ പുറത്താകാതെ നിന്നു. അവസാന രണ്ട് വിക്കറ്റുകൾ കൂടി വീഴ്ത്തി ജെ.എസ്. അനുരാജാണ് ഗോവൻ ഇന്നിങ്സിന് അവസാനമിട്ടത്. അനുരാജ് ആകെ മൂന്ന് വിക്കറ്റുകൾ നേടി.

രണ്ടാം ഇന്നിങ്സ് ആരംഭിച്ച കേരളത്തിന് തുടക്കത്തിൽ തന്നെ ഓപ്പണർമാരെ നഷ്ടമായി. എസ്. എസ്. അക്ഷയ് (10), അഭിഷേക് ജെ. നായർ (2) എന്നിവരാണ് പുറത്തായത്. രണ്ടാം ദിവസം കളി അവസാനിക്കുമ്പോൾ 18 റൺസുമായി വരുൺ നായനാരും രണ്ട് റൺസുമായി കൈലാസ് ബി. നായരുമാണ് ക്രീസിലുള്ളത്.

News Desk

Recent Posts

തിരുവനന്തപുരത്ത് സുധീര്‍ കരമന ഇടത് സ്വതന്ത്രനായി മല്‍സരിച്ചേക്കും

സിറ്റിങ് സീറ്റായ തിരുവനന്തപുരത്ത് പൊതുസ്വതന്ത്രനെയോ ജനാധിപത്യ കേരള കോൺഗ്രസിൽ നിന്നും ഒരു സ്ഥാനാർത്ഥിയെയോ കണ്ടെത്തി മല്‍സരിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു സിപിഎം. സീറ്റ്…

6 days ago

”നേമം വികസിക്കണം; അതിന് എംഎല്‍എ മാറണം, മതിയായി ഈ എംഎല്‍എയെ…”

നേമം: നേമത്തിന്റെ വികസനത്തിന് നിലവിലെ എംഎല്‍എ മാറണമെന്ന് തിരുവല്ലത്തെയും പാച്ചല്ലുരിലെയും വോട്ടര്‍മാര്‍. ഈ എംഎല്‍എയെ മതിയായി. മണ്ഡലത്തിനായി അദ്ദേഹം ഒന്നും…

6 days ago

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു

നേമം മണ്ഡലത്തിലെ എൻഡിഎ തെരഞ്ഞെടുപ്പ് കമ്മിറ്റി കാര്യാലയം കൈമനത്ത് കേന്ദ്ര മന്ത്രി സുരേഷ് ഗോപി ഉദ്ഘാടനം ചെയ്തു. ബിജെപി സംസ്ഥാന…

6 days ago

കരസേനയിൽ അഗ്നിവീര്‍ ആകാൻ അവസരം : ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും

ഭാരതീയ കരസേനയിലേക്ക് അഗ്നിവീര്‍ തിരഞ്ഞെടുപ്പിനുള്ള ഓണ്‍ലൈന്‍ രജിസ്ട്രേഷൻ ഏപ്രിൽ 01-ന് അവസാനിക്കും. തിരുവനന്തപുരം ആർമി റിക്രൂട്ടിംഗ് ഓഫീസ്, 2027-ലെ അഗ്നിപത്…

7 days ago

എംഎസ്എംഇകളിൽ എഐലേക്കുള്ള മാറ്റം അനിവാര്യം: സിഐഐ കേരള

കൊച്ചി, 17 മാർച്ച് 2026: കേരളത്തിലെ ചെറുകിട, ഇടത്തരം സംരംഭങ്ങൾക്ക് കൃത്രിമബുദ്ധി(എഐ) മൂലം വന്നുകൊണ്ടിരിക്കുന്ന വലിയ മാറ്റങ്ങളിലേക്ക് ശ്രദ്ധ ക്ഷണിച്ച്…

1 week ago

നിയമസഭാ തിരഞ്ഞെടുപ്പ്: ജില്ല സജ്ജമെന്ന് കളക്ടർ

440 പുതിയ പോളിം​ഗ് ബൂത്തുകൾ മുതിർന്ന പൗരന്മാർക്ക് ഹോം വോട്ടിം​ഗ് സൗകര്യം 2026 നിയമസഭാ തിരഞ്ഞെടുപ്പിനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്ന്…

1 week ago