ആള് കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷന് സംസ്ഥാന സമ്മേളനം ഇന്നു മുതല് ഡിസംബര് 21 വരെ തിരുവനന്തപുരം കനകക്കുന്നിലെ നിശാഗന്ധിയിലും സൂര്യകാന്തിയിലുമായി നടക്കും. സമ്മേളനത്തിന്റെ ആദ്യ ദിവസമായ ഇന്ന് രാവിലെ 10 മണിക്ക് അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് ഗിരീഷ് പട്ടാമ്പി കനകക്കുന്നിനു മുന്നില് അസോസിയേഷന് പതാക ഉയര്ത്തി സമ്മേളനത്തിന് തുടക്കം കുറിച്ചു. ചടങ്ങില് സംസ്ഥാന, ജില്ലാ, മേഖലാ അംഗങ്ങള് പങ്കെടുത്തു. ഡിസംബര് 19, 20, 21 തീയതികളിലായിട്ടായിരിക്കും സമ്മേളനം നടക്കുക.
ഡിസംബര് 19ന് രാവിലെ 11 മണിക്ക് ഫോട്ടോഗ്രഫി പ്രദര്ശനം എം എല് എ കെ ആന്സല് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടു മണിക്ക് ട്രേഡ് ഫെയര് എം എല് എ ഐ ബി സതീഷ് ഉദ്ഘാടനം ചെയ്യും. വൈകുന്നേരം അഞ്ചു മണിക്ക് നിശാഗന്ധി ആഡിറ്റോറിയത്തില് നിയമസഭാ ചീഫ് വിപ്പ് എന് ജയരാജ് സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യും.
20 ന് രാവിലെ പത്ത് മണിക്ക് ഫോട്ടോഗ്രഫി ഗ്രേഡിംഗ് ക്ലാസ്, ഉച്ചയ്ക്ക് 12 മണിക്ക് വനിതാ സംഗമം എന്നിവ നടക്കും. വൈകുനേരം 3 ന് സെന്ട്രല് സ്റ്റേഡിയത്തില് നിന്ന് കനകക്കുന്നിലെ സമ്മേളന വേദിയിലേക്ക് പ്രകടനവും നടത്തും. 4 മണിക്ക് നിശാഗന്ധിയില് നടക്കുന്ന പൊതുസമ്മേളന ഉദ്ഘാടനം ധനകാര്യ വകുപ്പ് മന്ത്രി ശ്രീ കെ എന് ബാലഗോപാല് നിര്വഹിക്കും. ചടങ്ങില് ഫോട്ടോഗ്രഫി പുരസ്കാരങ്ങള് മന്ത്രി ആന്റണി രാജു സമ്മാനിക്കും.
3 ദിവസമായി നടക്കുന്ന ട്രേഡ് ഫെയറിലേക്കുള്ള പ്രവേശനം പൊതുജനങ്ങള്ക്ക് സൌജന്യമാണ്. വിവിധ ലോകോത്തര ബ്രാണ്ടുകളുടെ ക്യാമറകളും, ക്യാമറ അനുബന്ധ വസ്തുക്കളുടെ പ്രദര്ശനവും വില്പനയും നടക്കും.
തിരുവനന്തപുരം: “ദൈവത്തിന്റെ സ്വന്തം നാട്” എന്ന വിശേഷണത്തിന് പൂര്ണമായി അര്ഹമായ സംസ്ഥാനമാണ് കേരളം. ഈ നാടിന്റെ പൈതൃകവും സംസ്കാരവും മതസൗഹാര്ദ്ദവും…
കാർഷിക മേഖലയിലെ സംരംഭകത്വവും തൊഴിൽ സാധ്യതകളും വർധിപ്പിക്കുന്നതിനായി കാർഷിക സർവകലാശാലയിലെ വെള്ളായണി കാർഷിക കോളേജിൽ പ്രവർത്തിക്കുന്ന സെൻറർ ഫോർ അഗ്രികൾച്ചറൽ…
വിഷ്യൽ മീഡിയാ രംഗത്ത് ഏറെക്കാലം വിവിധ രംഗങ്ങളിൽ പ്രവർത്തിക്കുകയും, നാദബ്രഹ്മം, സൂര്യ ഗീതം, പച്ചക്കിളി(തമിഴ്)എന്നീ ചിത്രങ്ങൾ സംവിധാനം ചെയ്യുകയും ചെയ്ത…
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന് കൂടുതൽ കരുത്ത് പകർന്നുകൊണ്ട് പ്രമുഖ ബ്രാൻഡുകൾ പങ്കാളിത്തം പ്രഖ്യാപിച്ചു. നാലാം പതിപ്പിലും…
മലയാള സിനിമയിൽ പുതുമയുള്ളൊരു പ്രമേയം തികഞ്ഞ പ്ലാനിംങ്ങോട് കൂടി ചിത്രീകരിച്ച പ്ലാൻ എന്ന മലയാള സിനിമയുടെ ചിത്രീകരണം മൂന്നാർ, കൊച്ചി,…
ആറ്റിങ്ങൽ: റോഡരുകിൽ കൂറ്റൻ പെരുമ്പാമ്പിനെ കണ്ട് വാഹന യാത്രക്കാർ ഞെട്ടി കീഴാറ്റിങ്ങൽ മദർ ഇന്ത്യാ സ്കൂളിന് സമീപമാണ് കഴിഞ്ഞ ദിവസം…