നെടുമങ്ങാട് പേരുമല ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡിലെ ഒഴിവുള്ള സീറ്റുകളിലേക്ക് പട്ടികജാതി, പട്ടികവര്‍ഗ വിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. എസ്.എസ്.എല്‍.സി വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും അപേക്ഷിക്കാം. താത്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഐ.ടി.ഐയില്‍ ഹാജരാകണമെന്ന് സൂപ്രണ്ട് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് 0472 2804772, 9497268594, 9562698929