തിരുവനന്തപുരം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് (IISER), തിരുവനന്തപുരം പതിമൂന്നാം ബിരുധദാന സമ്മേളനം 2025 ജൂലൈ 19-ആം തിയ്യതി ശനിയാഴ്ച രാവിലെ 10 മണി മുതൽ IISERന്റെ വിതുരയിലുള്ള കാമ്പസിൽ വെച്ചു നടത്തപ്പെടും.
ഭാരത് ബയോടെക് ഇന്റർനാഷണൽ ലിമിറ്റഡിന്റെ സ്ഥാപകനും എക്സിക്യൂട്ടീവ് ചെയർമാനുമായ ഡോ. കൃഷ്ണ എം. എല്ല മുഖ്യാതിഥിയായി പങ്കെടുത്ത് ബിരുദദാന പ്രസംഗം നടത്തും. ഇന്ത്യാ ഗവൺമെന്റ് 2008-ൽ സ്ഥാപിച്ച പ്രമുഖ ശാസ്ത്ര വിദ്യാഭ്യാസ, ഗവേഷണ സ്ഥാപനങ്ങളിലൊന്നായ ഐസർ തിരുവനന്തപുരം, ആധുനിക ശാസ്ത്രത്തിലെ മികച്ച ഗവേഷണങ്ങളുമായി സംയോജിപ്പിച്ച് ഉയർന്ന നിലവാരമുള്ള വിദ്യാഭ്യാസം നൽകുന്നതിനായി സ്ഥാപിതമായതാണ്. ബയോളജി, കെമിസ്ട്രി, ഡാറ്റ സയൻസ്, മാത്തമാറ്റിക്സ്, ഫിസിക്സ്, എർത്ത്, എൻവയോൺമെന്റൽ ആൻഡ് സസ്റ്റൈനബിലിറ്റി സയൻസസ് എന്നിങ്ങനെ ആറ് സ്കൂളുകളും അഡ്വാൻസ്ഡ് മെറ്റീരിയൽസ്, ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിംഗ് എന്നീ മേഖലകളിലെ രണ്ട് ഗവേഷണ കേന്ദ്രങ്ങളും ഇൻസ്റ്റിറ്റ്യൂട്ടിന്റെ അക്കാദമിക്, ഗവേഷണ മേഘലകളിൽ ഉൾപ്പെടുന്നു. ഇൻസ്റ്റിറ്റ്യൂട്ടിലെ ഗവേഷണത്തിന്റെയും അധ്യാപനത്തിന്റെയും സ്വഭാവം വളരെ പരസ്പരബന്ധിതവും ഗവേഷണത്തിൽ ബിരുദ വിദ്യാർത്ഥികളുടെ സജീവ പങ്കാളിത്തം ഇൻസ്റ്റിറ്റ്യൂട്ടിന്റെ പ്രധാന ആകർഷണങ്ങളിലൊന്നുമാണ്.
ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഈ പതിമൂന്നാം ബിരുദദാന സമ്മേളനത്തിൽ, പഠനം പൂർത്തിയാക്കിയ ശേഷം 258 ബിഎസ്-എംഎസ് വിദ്യാർത്ഥികൾക്കും, 26 പിഎച്ച്ഡി വിദ്യാർത്ഥികൾക്കും, 15 ഇന്റഗ്രേറ്റഡ് പിഎച്ച്ഡി വിദ്യാർത്ഥികൾക്കും, 15 എംഎസ് (ഗവേഷണ) വിദ്യാർത്ഥികൾക്കും, 76 എംഎസ്സി വിദ്യാർത്ഥികൾക്കും സെനറ്റ് ചെയർപേഴ്സണും ഡയറക്ടറുമായ പ്രൊഫ. ജെ. എൻ. മൂർത്തി ബിരുദങ്ങൾ നൽകും.
ബിരുദദാന വേളയിൽ ബിരുദം നേടുന്ന നിരവധി വിദ്യാർത്ഥികൾക്ക് കാലിഫോർണിയ സർവകലാശാല, ഇന്ത്യാന സർവകലാശാല, ജനീവ സർവകലാശാല, ഉട്രെക്റ്റ് സർവകലാശാല, ഡാർട്ട്മൗത്ത് കോളേജ്, മെൽബൺ സർവകലാശാല തുടങ്ങിയ പ്രശസ്ത ദേശീയ, അന്തർദേശീയ സ്ഥാപനങ്ങളുടെ പിഎച്ച്ഡി പ്രോഗ്രാമുകളിൽ ഇതിനകം സ്ഥാനം ലഭിച്ചിട്ടുണ്ട്. ബിഎസ്-എംഎസ് ഇന്റഗ്രേറ്റഡ്, ഇന്റർ ഡിസിപ്ലിനറി സയൻസസ് (i2 സയൻസസ്) പ്രോഗ്രാമിൽ നിന്നുള്ള വിദ്യാർത്ഥികളുടെ ആദ്യ ബാച്ചിന്റെ ബിരുദദാനവും ഈ സമ്മേളനത്തിൽ നടക്കും. മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള പ്രാവീണ്യ സർട്ടിഫിക്കറ്റുകൾ ഗവർണേഴ്സ് ബോർഡ് ചെയർപേഴ്സൺ പ്രൊഫ. അരവിന്ദ് എ. നാട്ടു സമ്മാനിക്കും.
ഉയർന്ന നിലവാരമുള്ള ഉന്നത വിദ്യാഭ്യാസത്തിനും ആഴത്തിലുള്ള ഗവേഷണ അനുഭവത്തിനും രാജ്യത്ത് ഉന്നത സ്ഥാനം സൃഷ്ടിക്കാൻ ഐസർതിരുവനന്തപുരം നിരന്തരം ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. ഇൻസ്റ്റിറ്റ്യൂട്ടിന്റെ ശ്രദ്ധാപൂർവ്വം തയ്യാറാക്കിയ അധ്യാപനരീതി വിദ്യാർത്ഥികൾക്ക് ശക്തമായ ഇന്റർഡിസിപ്ലിനറി സ്വഭാവമുള്ള ഒരു വഴക്കമുള്ള പാഠ്യപദ്ധതി പ്രദാനം ചെയ്യുകയും അവർക്ക് വെല്ലുവിളി നിറഞ്ഞതും വൈവിധ്യപൂർണ്ണവുമായ പഠനാ ന്തരീക്ഷം നൽകുകയും ചെയ്യുന്നു. വളരെ ലളിതമായി തുടങ്ങിയ ഐസർ വരും വർഷങ്ങളിൽ രാജ്യത്തെ തന്നെ ഏറ്റവും ഉന്നത കലാലയമാറി മാറാനുള്ള മുന്നേറ്റ ത്തിലാണ്.
തിരുവനന്തപുരം : കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട് നവംബര്‍ 1 മുതല്‍ സംഘടിപ്പിച്ചുവന്ന ഭരണഭാഷാവാരാഘോഷം സമാപനസമ്മേളനം തിരുവനന്തപുരത്ത് കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്…
ഇന്ത്യയുടെ ദേശീയ ഗാനമായ "വന്ദേമാതര ത്തിൻ്റെ" 150-ാം വാർഷികം 2025 നവംബർ 07 ന് സൈനിക് സ്കൂൾ കഴക്കൂട്ടത്ത് വളരെ…
തിരുവനന്തപുരം: കണ്ണമ്മൂല വാർഡിൽ മത്സരിക്കുന്ന എം.രാധാകൃഷ്ണൻ്റെ പ്രവർത്തനങ്ങൾക്കായുള്ള ഇലക്ഷൻ കമ്മിറ്റി ഓഫീസ് സെൻ്റ് ജോസഫ്സ് എച്ച് എസ് എസ് മുൻ…
കേരളത്തിലെ വ്യാവസായിക പരിശീലന കേന്ദ്രങ്ങൾ കഴിഞ്ഞ ഒൻപത് വർഷമായി മാറ്റത്തിന്റെ പാതയിലാണ്. എല്ലാവർക്കും തൊഴിൽ എന്ന ലക്ഷ്യം മുൻനിർത്തി ഐടിഐകൾ…
ഐജെടി ബിരുദ സമര്‍പ്പണം മന്ത്രി ഉദ്ഘാടനം ചെയ്തുതിരുവനന്തപുരം : മാധ്യമ പ്രവര്‍ത്തനം അര്‍പ്പണബോധമുള്ളതാകണമെന്നും സത്യസന്ധമല്ലാത്ത വാര്‍ത്തകളെ ജനം തിരസ്‌കരിക്കുമെന്നും മന്ത്രി…
തിരുവനന്തപുരം : ഏകദേശം രണ്ട് ലക്ഷം രോഗികളിൽ ഹൃദയ വാൽവ് ശസ്ത്രക്രിയ നടത്തിയ തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ…