പൊന്നോണം ആഘോഷിക്കാൻ തലസ്ഥാന നഗരിയിലെത്തുന്നവരെ കാത്തിരിക്കുന്നത് വിസ്മയം വിതറുന്ന ഡ്രോൺ ഷോ.
ആയിരത്തിലധികം
ഡ്രോണുകൾ 250 അടിയോളം ഉയരത്തിൽ ആകാശത്ത് വർണ്ണ-വെളിച്ച വിസ്മയം തീർക്കുന്ന കാഴ്ച തിരുവനന്തപുരത്തിന് മാത്രമല്ല കേരളത്തിന് തന്നെ പുത്തൻ അനുഭവമായിരിക്കും.
ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ ഡ്രോണുകൾ ഒരുമിച്ചുയർന്നു കേരളത്തിന്റെ ഓണാഘോഷ പാരമ്പര്യവും കലാസമ്പത്തും വർണ്ണ -വെളിച്ച വിന്യാസത്താൽ അവതരിപ്പിക്കുന്നതാണ് ഷോയുടെ മുഖ്യആകർഷണം. സ്റ്റേഡിയത്തിന്റെ മൂന്ന് മുതൽ നാല് കിലോമീറ്റർ വരെ ചുറ്റളവിൽ വരെ ഈ ആകാശവിസ്മയം ഭംഗിയായി കാണാൻ സാധിക്കും എന്നതും പ്രത്യേകതയാണ്.
തിരുവോണ ദിവസമായ നാളെ രാത്രി 8. 45 ന് യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിലാണ് ഡ്രോൺ ഷോ നടക്കുക. തുടർന്നുള്ള രണ്ട് ദിവസങ്ങളിലും ഷോ സംഘടിപ്പിക്കും.
ബോട്ട് ലാബ് ഡൈനാമികസ് എന്ന സ്റ്റാർട്ട് അപ്പ് കമ്പനിയാണ് സന്ദർശകർക്കായി ഈ ദൃശ്യവിസ്മയം ഒരുക്കുന്നത്. കേരളത്തിൽ ആദ്യമായാണ് ഇത്തരത്തിൽ ഒരു മെഗാ ഡ്രോൺ ഷോ സംഘടിപ്പിക്കുന്നത്
ഡ്രോൺ ഷോ ആസ്വദിക്കാൻ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിന്റെ പരിസരത്ത് എത്താൻ സാധിക്കാത്തവർ വിഷമിക്കേണ്ടതില്ലെന്നും ദൂരെ നിൽ ക്കുമ്പോഴാണ് ഈ വിസ്മയക്കാഴ്ച കൂടുതൽ ഹൃദ്യ മാകുകയെന്നും
സംഘാടകർ അറിയിച്ചു. ഷോയുടെ ട്രയൽ റൺ കഴിഞ്ഞ ദിവസം യൂണിവേഴ്സിറ്റി സ്റ്റേഡിയത്തിൽ നടത്തി.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…