എൻ്റെ കേരളം പ്രദർശന വിപണന മേളയ്ക്ക് കനകക്കുന്നിൽ തുടക്കമായി#
പിണറായി വിജയൻ സർക്കാർ പത്താം വർഷത്തിലേക്ക് കടക്കുമ്പോൾ കേരള ജനതയ്ക്കുള്ള സമ്മാനം കൂടിയാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയെന്ന് പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി.ശിവൻകുട്ടി. കനക്കുന്ന് നിശാഗന്ധി ഓഡിറ്റോറിയത്തിൽ നടന്ന എൻ്റെ കേരളം പ്രദർശന വിപണന മേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കഴിഞ്ഞ ഒമ്പത് വർഷമായി സർക്കാർ സമഗ്ര വികസന ദൗത്യം ഏറ്റെടുത്തിട്ടുണ്ട്. കേരളത്തിന്റെ അടിസ്ഥാന സൗകര്യങ്ങളെയും സമ്പദ്‌വ്യവസ്ഥയെയും പരിവർത്തനം ചെയ്യുക മാത്രമല്ല, ഓരോ കേരളീയന്റെയും ജീവിത നിലവാരം ഉയർത്തുകയും ചെയ്ത ഒരു യാത്രയാണ് ഇത്. സംസ്ഥാന സർക്കാരിൻ്റെ നാലാം വാർഷികം ആഘോഷിക്കുമ്പോൾ, ഈ മേള സമഗ്രവും ദീർഘവീക്ഷണമുള്ളതുമായ ഭരണത്തിന്റെ തെളിവായി നിലകൊള്ളുന്നു.
എന്റെ കേരളം പ്രദർശന വിപണന മേള സർക്കാർ പദ്ധതികളുടെയും സേവനങ്ങളുടെയും പ്രദർശനം മാത്രമല്ല, അത് പുരോഗതിയുടെയും ജനങ്ങളുടെയും സാധ്യതകളുടെയും ഒരു ആഘോഷമാണ്. എൻ്റെ കേരളം നമ്മുടെ നേട്ടങ്ങളെ അനുസ്മരിക്കുക മാത്രമല്ല, വരും വർഷങ്ങളിൽ നവകേരളത്തിനായുള്ള ദർശനത്തെ ജ്വലിപ്പിക്കുകയും ചെയ്യും. നമ്മുടെ സംസ്ഥാനത്തിന്റെ പരിണാമത്തിന്റെ കണ്ണാടിയാണ് എൻ്റെ കേരളം പ്രദർശന വിപണന മേളയെന്നും മന്ത്രി പറഞ്ഞു.
ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. സംസ്ഥാനം നിരവധി അസാധ്യ പദ്ധതികൾ ഒൻപത് വർഷത്തിനുള്ളിൽ യാഥാർത്ഥ്യമാക്കിയെന്ന് അദ്ദേഹം പറഞ്ഞു. അതിദരിദ്രരില്ലാത്ത കേരളം യാഥാർത്ഥ്യമാക്കാൻ നവംബർ ഒന്നോടു കൂടി കഴിയും. നമ്മുടെ നാട് ഒട്ടനവധി മാതൃകാപരമായ ജനക്ഷേമ പദ്ധതികൾ നടപ്പിലാക്കുന്നുവെന്നും മന്ത്രി പറഞ്ഞു.
തൊഴിൽ വകുപ്പിൻ്റെ ഒൻപത് വർഷത്തെ നേട്ടങ്ങൾ ഉൾപ്പെടുത്തിയ പുസ്തകം മന്ത്രി വി ശിവൻകുട്ടിയും ജി. ആർ അനിലും ചേർന്ന് ചടങ്ങിൽ പ്രകാശനം ചെയ്തു.
എ.എ. റഹീം എം.പി, എംഎൽഎമാരായ ആൻ്റണി രാജു, കടകംപള്ളി സുരേന്ദ്രൻ, മേയർ ആര്യ രാജേന്ദൻ, ജില്ലാ കളക്ടർ അനു കുമാരി, എ ഡി എം ബീന പി ആനന്ദ്, സബ്കളക്ടർ ആൽഫ്രഡ് ഒ.വി, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
എ.ഐ യുഗത്തിൽ ജെയിൻ യൂണിവേഴ്സിറ്റി മികച്ച മാതൃക കൊച്ചി: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉൾപ്പെടെയുള്ള പുതിയ സാങ്കേതികവിദ്യകൾക്ക് ഭാവിയിൽ കൂടുതൽ തൊഴിലവസരങ്ങൾ…
സംസ്ഥാന സര്‍ക്കാരിൻ്റെ നൂറുദിന കര്‍മപരിപാടിയുടെ ഭാഗമായി നടപ്പാക്കുന്ന പദ്ധതികളില്‍ ആദ്യ ലക്ഷ്യത്തില്‍ റെക്കോര്‍ഡ് നേട്ടവുമായി ഭക്ഷ്യ-സിവില്‍സപ്ളൈസ് വകുപ്പ്. അരലക്ഷം മുന്‍ഗണന…
ഓണം വാരാഘോഷത്തിന്റെ ഭാഗമായി വിനോദ സഞ്ചാരവകുപ്പ് ആഗസ്റ്റ് 24-ന് അത്തപ്പൂക്കള മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000,…
ഓണാഘോഷത്തിന്റെ ഭാഗമായി ആഗസ്റ്റ് 23ന് വിനോദസഞ്ചാര വകുപ്പ് തിരുവാതിര മത്സരം സംഘടിപ്പിക്കുന്നു. ആദ്യത്തെ മൂന്ന് വിജയികൾക്ക് യഥാക്രമം 20000, 15000,…
ഇന്ത്യൻ വ്യോമസേനയുടെ അഗ്നിവീർവായു (മ്യൂസിഷ്യൻ) ഇൻടേക്ക് 01/2027 നിയമനത്തിനായി രാജ്യത്തെ അവിവാഹിതരായ യുവതിയുവാക്കളിൽ നിന്നും ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ഇന്ത്യയിലെ…
കേരളത്തെ വ്യവസായ സൗഹൃദ സംസ്ഥാനമാക്കണമെന്നും സംരംഭകരെ സംസ്ഥാനത്തിലേക്ക് ആകർഷിക്കാൻ ആവശ്യമായ നടപടികൾ സർക്കാരിന്റെ ഭാഗത്തുണ്ടാവണമെന്നും കെപിസിസി ഇൻഡസ്ട്രീസ് സെൽ സംസ്ഥാന…