മലയാളികളുടെ പ്രിയതാരം ഉർവശിയും മകൾ തേജാലക്ഷ്മിയും മലയാള സിനിമയിൽ ആദ്യമായി ഒരുമിച്ചഭിനയിക്കുന്ന ചിത്രം പാബ്ലോ പാർട്ടിയുടെ ടൈറ്റിൽ പോസ്റ്റർ റിലീസായി. പ്രശസ്ത തിരക്കഥാകൃത്ത് അഭിലാഷ് പിള്ളയുടെ നിർമ്മാണ കമ്പനിയായ അഭിലാഷ് പിള്ള വേൾഡ് ഓഫ് സിനിമാസും ടെക്സാസ് ഫിലിം ഫാക്റ്ററിയും എവർ സ്റ്റാർ ഇന്ത്യനും ചേർന്നാണ് പാബ്ലോ പാർട്ടി നിർമ്മിക്കുന്നത്.ആരതി ഗായത്രി ദേവി സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ്പിള്ളയാണ്. നവാഗതനായ ബിബിൻ എബ്രഹാം മേച്ചേരിൽ ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നു.
പാബ്ലോ പാർട്ടിയിലെ മുഖ്യ കഥാപാത്രങ്ങളെ മുകേഷ്, സിദ്ദിഖ് ,സൈജു കുറുപ്പ്, ഷൈൻ ടോം ചാക്കോ, ബാലു വർഗീസ്,അനുശ്രീ, അപർണ ദാസ്, ബോബി കുര്യൻ, റോണി ഡേവിഡ്, ഗോവിന്ദ് പത്മസൂര്യ, അന്ന രാജൻ, മീനാക്ഷി രവീന്ദ്രൻ തുടങ്ങിവർ അവതരിപ്പിക്കുന്നു. ചിത്രത്തിന്റെ അണിയറപ്രവർത്തകർ ഇവരാണ്. ഛായാഗ്രഹണം : നിഖിൽ എസ് പ്രവീൺ, ചിത്ര സംയോജനം : കിരൺ ദാസ്, സംഗീതം: രഞ്ജിൻ രാജ് , സൗണ്ട് ഡിസൈനിംഗ് : എം ആർ രാധാകൃഷ്ണൻ, ആർട്ട് : സാബു റാം, പ്രോജക്ട് ഡിസൈൻ : സഞ്ജയ് പടിയൂർ, മേക്കപ്പ് : പാണ്ഡ്യൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ : പാർത്ഥൻ, സ്റ്റിൽ രാഹുൽ തങ്കച്ചൻ, ടൈറ്റിൽ ഡിസൈൻ & പോസ്റ്റർ : ശരത്ത് വിനു, പി ആർ ഓ : പ്രതീഷ് ശേഖർ.
വികസന പ്രവർത്തനങ്ങളിൽ, പുതിയ ഒരു ഘട്ടത്തിലേക്ക് കേരളം കടക്കുമ്പോൾ നമുക്ക് സുസ്ഥിരമായ മാതൃകകൾ ഏറെ ആവശ്യമാണെന്നും വികസനത്തിനൊപ്പം പരിസ്ഥിതി സംരക്ഷണവും…
ബംഗളൂരു : ഉത്സവസീസണോടനുബന്ധിച്ച് കേരളത്തിലേക്ക് അനുവദിച്ച സ്പെഷല്‍ ട്രെയിന്‍ സര്‍വീസുകള്‍ ഡിസംബര്‍വരെ നീട്ടാന്‍ തീരുമാനിച്ചതായി ദക്ഷിണ-പശ്ചിമ റെയില്‍വെ അറിയിച്ചു. ബംഗളൂരുവില്‍നിന്ന്…
നേപ്പാളിൽ നടന്ന രാജ്യാന്തര റോളർ നെറ്റഡ് ബോൾ മത്സരത്തിൽ വെങ്കല മെഡൽ നേടി മലയാളി വിദ്യാർഥികൾ ഉൾപ്പെട്ട ഇന്ത്യൻ ടീം.മിനി…
തിരുവനന്തപുരം : എഴുത്തുകാരനും സ്ഥലനാമഗവേഷകനും കേരള ഭാഷാ ഇൻസ്റ്റിറ്റ്യുട്ട് മുൻ അസി. ഡയറക്ടറുമായ ഡോ. വിളക്കുടി രാജേന്ദ്രൻ രചിച്ച് കേരള…
'സി ഇ ഒ @ ഉന്നതി' പദ്ധതിക്ക് ജില്ലയിൽ തുടക്കമായിപ്രത്യേക തീവ്ര വോട്ടർ പട്ടിക പുതുക്കൽ (എസ് ഐ ആർ)…
കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ…