ആവേശത്തിന്റെ അലകൾ ഉയർത്തി അഥർവ യ്ക്ക് സമാരംഭം

ഇന്റർ സ്കൂൾ കലാമാമാങ്കം ഒരുക്കി തിരുവനന്തപുരം മൺവിള ഭാരതീയ വിദ്യാഭവൻ. തലസ്ഥാനത്തെ ഇരുപതോളം സ്കൂളുകൾ പങ്കെടുക്കുന്ന കലാ മാമാങ്കത്തിന് പ്രശസ്ത ചലച്ചിത്ര പിന്നണി ഗായകൻ ജോബ് കുര്യൻ തിരിതെളിച്ചു. 

സ്കൂൾ ഹെഡ് ബോയ് അനിരുദ്ധ് സി മേനോൻ സ്വാഗതം പറഞ്ഞ ചടങ്ങിൽ തിരുവനന്തപുരം ഭാരതീയ വിദ്യാഭവൻ കേന്ദ്ര കമ്മിറ്റി മെമ്പർ ഡോ ആശ ആർ നായർ അധ്യക്ഷപദം അലങ്കരിച്ചു.  കുട്ടികൾ തമ്മിലുള്ള മത്സരങ്ങളിൽ സ്ഥാനങ്ങൾ പരിഗണിക്കേണ്ടതില്ലെന്നും,  മത്സരങ്ങളിൽ പങ്കെടുക്കുന്നതാണ് ജീവിതവിജയമെന്നും മുഖ്യാതിഥി ജോബ് കുര്യൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.

നാടക, യുക്തി, നാട്യസൂത്ര, നാദനിർവാണ, നസാക്കത്ത് എന്നിങ്ങനെ അഞ്ചോളം മത്സര ഇനങ്ങൾ ആണ് കലാമാമാങ്കത്തിൽ ഉൾപ്പെടുത്തിയത്.

ഭാരതീയ വിദ്യാഭവൻ തിരുവനന്തപുരം കേന്ദ്ര അസോസിയേറ്റ് സെക്രട്ടറിയും ഡയറക്ടറുമായ ഡോ ജി എൽ മുരളീധരൻ, മൺവിള ഭാരതീയ വിദ്യാഭവൻ സ്കൂൾ പ്രിൻസിപ്പൽ ദീപ വി, സ്കൂൾ പിടിഎ പ്രസിഡന്റ്  രേഷ്മ ശ്രീരാജ് എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. പ്രസ്തുത ചടങ്ങിന് സ്കൂൾ ഹെഡ്ഗേൾ തീർത്ഥ കൃതജ്ഞത അർപ്പിച്ചു

News Desk

Recent Posts

ഡെങ്കിപ്പനി : ഓഗസ്റ്റ് മൂന്നിനും നാലിനും ഉറവിട നശീകരണയജ്ഞം

ജില്ലയിൽ ഈഡിസ് കൊതുകുകളുടെ സാന്ദ്രത കൂടുന്ന സാഹചര്യത്തിൽ, ഉറവിട നശീകരണ പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ നിർദേശം. തിങ്കൾ (ഓഗസ്റ്റ് 3), ചൊവ്വ…

9 hours ago

ടെക്സ്റ്റൈൽ മേഖലയിൽ തൊഴിൽ വകുപ്പിന്റെ പരിശോധന തുടരുമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

തൊഴിൽ വകുപ്പിന്റെ സ്പെഷ്യൽ ഡ്രൈവ്, 50 സ്ഥാപനങ്ങളിൽ പരിശോധന നടത്തി തൊഴിൽ വകുപ്പ് മന്ത്രി ബിന്ദു കൃഷ്ണയുടെ നിർദ്ദേശത്തെ തുടർന്ന്…

2 days ago

നൂറുൽ ഇസ്‌ലാം സർവ്വകലാശാല എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്

തിരുവനന്തപുരം:നൂറുൽ ഇസ്‌ലാം സർവ്വകലാശാലയും നിംസ് മെഡിസിറ്റിയും സംയുക്തമായി ഏർപ്പെടുത്തിയ എട്ടാമത് എ.പി.ജെ. പുരസ്‌കാരം ഡോ. സൗമ്യ സ്വാമിനാഥന്. സ്വാമിനാഥൻ റിസർച്ച്…

3 days ago

ദക്ഷിണ വ്യോമസേനാ മേധാവി കേരള ഗവർണറുമായി കൂടിക്കാഴ്ച്ച നടത്തി; സമുദ്ര സുരക്ഷയെ കുറിച്ച് ചർച്ച ചെയ്തു

ദക്ഷിണ വ്യോമസേനാ മേധാവി എയർ മാർഷൽ ജസ്‌വീർ സിംഗ് മാൻ ജൂലൈ 29ന് ബഹുമാനപ്പെട്ട കേരള ഗവർണർ ശ്രീ രാജേന്ദ്ര…

3 days ago

ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും ഏറെ പ്രസക്തി: മന്ത്രി അനൂപ് ജേക്കബ്

തിരുവനന്തപുരം : ഗാന്ധിജിയുടെ ഉപദേശങ്ങൾ ഇന്നത്തെ കാലഘട്ടത്തിനും, പുതു തലമുറയ്ക്കും ഏറെ പ്രസക്തമാണെന്നും ഗാന്ധിയൻ ആദർശങ്ങൾക്ക് ഇന്നും ഏറെ പ്രസക്തി…

4 days ago

‘ഓപ്പറേഷൻ തൂഫാൻ’ ന് ഐക്യദാർഢ്യവുമായി വിദ്യാർത്ഥി ലഹരിവിരുദ്ധ മാരത്തോൺ

തിരുവനന്തപുരം: ഓസ്ട്രിയ ആസ്ഥാനമായി പ്രവർത്തിക്കുന്ന വേൾഡ് മലയാളി ഫെഡറേഷൻ (WMF) ഇന്ന് ലോകത്തെ 170-ലധികം രാജ്യങ്ങളിൽ സജീവ സാന്നിധ്യമുള്ള ശക്തമായ…

4 days ago