Ananthapuri Online News

Anantham Athivegam Ananthapuri Varthakal

സ്റ്റുഡിയോ റോഡിൽ ഗതാഗത നിയന്ത്രണം

വെള്ളായണി സ്റ്റുഡിയോ റോഡിലെ കുഴികൾ അടയ്ക്കുന്ന പ്രവൃത്തികൾ നടക്കുന്നതിനാൽ വെള്ളായണി ജംങ്ഷൻ മുതൽ പ്ലാങ്കാല മുക്ക് വരെ, ഇരുചക്ര വാഹനങ്ങൾ, കെ.എസ്.ആർ.ടി.സി ബസ് ഉൾപ്പെടെ എല്ലാതരം വാഹനഗതാഗതവും നാളെ (ജൂലൈ രണ്ട്) മുതൽ ജൂലൈ ആറ് വരെ നിരോധിച്ചതായി പൊതുമരാമത്ത് റോഡുകൾ സബ്ഡിവിഷൻ അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു. പ്ലാങ്കാല മുക്കിൽ നിന്ന് വെള്ളായണിയിലേക്ക് വരുന്ന വാഹനങ്ങൾ പാപ്പനംകോട് വഴി വെള്ളായണി ജംങ്ഷനിലേക്കും , വെള്ളായണി ജംങ്ഷനിൽ നിന്ന് പ്ലാങ്കാല മുക്കിലേക്ക് വരുന്ന വാഹനങ്ങൾ പാപ്പനംകോട് വഴി പ്ലാങ്കാല മുക്കിലേക്കും പോകണം.

error: Content is protected !!