Categories: KERALANEWS

‘തൂഫാനോണം’ ലഹരിവിരുദ്ധ ക്യാംപയിനുമായി ആസ്റ്റർ മെഡ്സിറ്റി

കേരള പോലീസുമായി സഹകരിച്ചാണ് പദ്ധതി നടപ്പാക്കുന്നത്

കൊച്ചി, ഓഗസ്റ്റ് 19, 2026: കൊച്ചി ആസ്റ്റർ മെഡ്സിറ്റി, കേരള പോലീസുമായി ചേർന്ന് മയക്കുമരുന്നിനും ലഹരിവസ്തുക്കളുടെ ഉപയോഗത്തിനുമെതിരെ സംയുക്ത ബോധവൽക്കരണ കാമ്പയിൻ ആരംഭിച്ചു. ‘തൂഫാനോണം’ എന്ന പേരിലുള്ള ക്യാമ്പയിൻ, മയക്കുമരുന്നിൽ നിന്ന് മുക്തമായിട്ടുള്ള സമൂഹത്തെ കെട്ടിപ്പടുക്കുക എന്ന ലക്ഷ്യത്തോടെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ആരോഗ്യം, ക്രമസമാധാനം തുടങ്ങിയ മേഖലകളെ ഏകോപിപ്പിച്ചാണ് ഈ പദ്ധതിക്ക് തുടക്കമിട്ടിരിക്കുന്നത്.

ചടങ്ങിൽ സംസാരിച്ച കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ് . കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്, മയക്കുമരുന്ന് മുക്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായുള്ള ആസ്റ്റർ മെഡ്സിറ്റിയുടെ ശ്രമങ്ങളെ പ്രശംസിച്ചു. ലഹരിവസ്തുക്കളുടെ വിതരണം തടയുന്നതിനൊപ്പം, അവയുടെ ആവശ്യകത കുറയ്ക്കേണ്ടതും അനിവാര്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ലഹരി ഉപയോഗത്തിന്റെ ദീർഘകാല പ്രത്യാഘാതങ്ങളെക്കുറിച്ച് ജനങ്ങൾ മനസ്സിലാക്കുന്നതോടെ, അതിൽ നിന്ന് അകന്നുനിൽക്കാനുള്ള തീരുമാനത്തിലേക്ക് അവർ സ്വമേധയാ എത്തിച്ചേരും. ഇതിന് നിരന്തരമായ ബോധവൽക്കരണ കാമ്പയിനുകൾ അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടൊപ്പം, ആശുപത്രികളിൽ ലഹരിവിമുക്തി ചികിത്സയ്ക്കും പുനരധിവാസത്തിനുമായി, പ്രത്യേക സൗകര്യങ്ങൾ ഒരുക്കേണ്ടതുണ്ടെന്നും, ലഹരിവിരുദ്ധ പോരാട്ടത്തിൽ ഇത് വലിയ പിന്തുണയാകുമെന്നും എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ് പറഞ്ഞു.

ക്യാമ്പയിന്റെ ഭാഗമായി ‘തൂഫാൻ വാരിയർ’ ബാഡ്ജുകൾ വിതരണം ചെയ്യുകയും, പങ്കെടുത്ത എല്ലാവരും ലഹരിമുക്ത സമൂഹത്തിനായി ഒന്നിച്ചുനിൽക്കുമെന്ന് ഉറപ്പുനൽകിക്കൊണ്ട് ‘തൂഫാൻ’ ലഹരിവിരുദ്ധ പ്രതിജ്ഞ എടുക്കുകയും ചെയ്തു.

എറണാകുളം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുന്ന മഹാബലിയും പ്രചാരണ രഥവുമാണ് ഈ ക്യാമ്പയിന്റെ പ്രധാന ആകർഷണം. സ്‌കൂളുകൾ, കോളേജുകൾ, പൊതുസ്ഥലങ്ങൾ, എന്നിവ കേന്ദ്രീകരിച്ച് കടന്നുപോകുന്ന ഈ രഥയാത്രയിൽ ബോധവൽക്കരണ ലഘുലേഖകളും വിതരണം ചെയ്യും. ജില്ലയിലെ പോലീസ് സ്റ്റേഷനുകളിൽ രഥത്തിന് സ്വീകരണം നൽകുന്നതോടൊപ്പം, യാത്രയിൽ ആസ്റ്റർ മെഡ്സിറ്റിയിലെ ഡോക്ടർമാരുടെ സേവനവും ലഭ്യമായിരിക്കും. കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച് ഐ.പി.എസ്, ചേർന്നാണ് രഥം ആസ്റ്റർ മെഡ്സിറ്റിയിൽ നിന്നും ഫ്‌ളാഗ് ഓഫ് ചെയ്തത്.

സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പോരാട്ടമായ തൂഫാൻ ക്യാമ്പയിനുമായി സഹകരിക്കാൻ കഴിഞ്ഞതിൽ ഏറെ സന്തോഷമുണ്ടെന്ന് ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ് പറഞ്ഞു. ആരോഗ്യമുള്ള ഒരു സമൂഹം കെട്ടിപ്പടുക്കുന്നതിനുള്ള ഇത്തരം പ്രവർത്തനങ്ങൾക്ക് തുടർന്നും മുഴുവൻ പിന്തുണയും ആസ്റ്റർ മെഡ്സിറ്റി ലഭ്യമാക്കുമെന്നും അദ്ദേഹം ഉറപ്പുനൽകി.

ആസ്റ്റർ മെഡ്സിറ്റിയിൽ നടന്ന ചടങ്ങിൽ കൊച്ചി സിറ്റി പോലീസ് കമ്മീഷണർ എസ്. കാളിരാജ് മഹേഷ് കുമാർ ഐ.പി.എസ്, എറണാകുളം റേഞ്ച് ഡി.ഐ.ജി യതീഷ് ചന്ദ്ര ജി.എച്ച് ഐ.പി.എസ്, ആസ്റ്റർ മെഡ്സിറ്റി സി.ഇ.ഒ ഡോ. നളന്ദ ജയദേവ്, സി.ഒ.ഒ ഡോ. ഷുഹൈബ് ഖാദർ, സി.എം.എസ് ഡോ. ദിലീപ് പണിക്കർ, മെഡിക്കൽ വാല്യൂ ട്രാവൽ പ്രതിനിധി അമിത് സിംഗാൾ എന്നിവർ ലഹരി വിരുദ്ധ സന്ദേശം കൈമാറി.

News Desk

Recent Posts

ഗ്ലോബൽ ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ് ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കം

തിരുവനന്തപുരം: ഗ്ലോബൽ ബി2ബി നെറ്റ്‌വർക്കിന്റെ പുതിയ ശാഖയായ ‘ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ്’ ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കമായി. കഴക്കൂട്ടം എസ്.എഫ്.എസ്. ഹോംബ്രിഡ്ജിൽ…

2 days ago

അഡ്മിഷൻ ഏജൻസികളെ നിയന്ത്രിക്കാൻ നിയമം വേണം; നാളെ സെക്രട്ടേറിയറ്റിന് മുന്നിൽ WAPSI ധർണ

കരട് ബിൽ 2023-ൽ സർക്കാരിന് സമർപ്പിച്ചു; നിയമനിർമാണത്തിന് സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യം തിരുവനന്തപുരം | ഒക്ടോബർ 27, 2026 |…

2 days ago

പിഎസ്‌സി ക്രമക്കേടുകൾ ചർച്ച ചെയ്യാൻ അവസരം നിഷേധിക്കുന്നു: ബി.ബി. ഗോപകുമാർ എംഎൽഎ

തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ ബിജെപി അംഗങ്ങൾക്ക് അവസരം നിഷേധിക്കുന്നുവെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ്…

2 days ago

വിശാൽ ജോർജിന് ഇരട്ട സെഞ്ച്വറി; ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ ആത്രേയയ്ക്ക് 410 റൺസ്

കെ.സി.എ. അണ്ടർ-16 ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റൻ സ്കോർ.…

2 days ago

കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച: യുണിസെഫുമായി ചേർന്ന് മാധ്യമ ശിൽപശാല സംഘടിപ്പിച്ച് പി. ഐ. ബി.

തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച, വികസന കാലതാമസങ്ങൾ, വൈകല്യങ്ങൾ എന്നിവ നേരത്തേ തിരിച്ചറിയുന്നതിനും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമായി…

2 days ago

അഞ്ചുമന ക്ഷേത്രത്തിൽ ‘ആരണ്യകാണ്ഡം’ പൂജ; ചിത്രീകരണം നവംബർ 5ന് ആരംഭിക്കും

ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആരണ്യകാണ്ഡം’ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്നു. കാടിന്റെ വന്യതയും നിഗൂഢതയും ത്രില്ലർ പശ്ചാത്തലവുമൊരുക്കി പുതിയ…

2 days ago