പാലക്കാട്: മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർ വെന്തുമരിച്ചു. പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഇന്ന് പുലർച്ചെ അഞ്ചരയോടെയാണ് അപകടം സംഭവിച്ചത്. തിരൂർക്കാട് സ്വദേശി നാസർ (29) ആണ് മരിച്ചത്.
കണ്ടെയ്നർ ലോറിയും മറ്റൊരു ചരക്ക് ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. ഇടിയുടെ പിന്നാലെ വാഹനങ്ങൾക്ക് തീപിടിക്കുകയും തീ അതിവേഗം ആളിപ്പടരുകയുമായിരുന്നു.
വിവരമറിഞ്ഞ് അഗ്നിരക്ഷാ സേന സ്ഥലത്തെത്തി തീയണച്ച ശേഷമാണ് ലോറിയിൽ കുടുങ്ങിയിരുന്ന നാസറിനെ പുറത്തെടുത്തത്. ഗുരുതരമായി പൊള്ളലേറ്റ നിലയിലായിരുന്ന നാസർ സംഭവസ്ഥലത്ത് തന്നെ മരിച്ചതായാണ് വിവരം.
മൃതശരീരം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. അപകടത്തിന്റെ കാരണം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ അധികൃതർ പരിശോധിച്ചുവരികയാണ്.
തിരുവനന്തപുരം: ഗ്ലോബൽ ബി2ബി നെറ്റ്‌വർക്കിന്റെ പുതിയ ശാഖയായ ‘ബി2ബി തിരുവനന്തപുരം ചാമ്പ്യൻസ്’ ചാപ്റ്ററിന് കഴക്കൂട്ടത്ത് തുടക്കമായി. കഴക്കൂട്ടം എസ്.എഫ്.എസ്. ഹോംബ്രിഡ്ജിൽ…
കരട് ബിൽ 2023-ൽ സർക്കാരിന് സമർപ്പിച്ചു; നിയമനിർമാണത്തിന് സമയക്രമം പ്രഖ്യാപിക്കണമെന്ന് ആവശ്യം തിരുവനന്തപുരം | ഒക്ടോബർ 27, 2026 |…
തിരുവനന്തപുരം: പിഎസ്‌സി ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ നിയമസഭയിൽ ചർച്ച ചെയ്യാൻ ബിജെപി അംഗങ്ങൾക്ക് അവസരം നിഷേധിക്കുന്നുവെന്ന് ബിജെപി നിയമസഭാകക്ഷി നേതാവ്…
കെ.സി.എ. അണ്ടർ-16 ജൂനിയർ ക്ലബ്ബ് ചാമ്പ്യൻഷിപ്പിൽ എറണാകുളം എസ്.ജി. ക്രിക്കറ്റ് സ്കൂളിനെതിരെ തൃശൂർ ആത്രേയ ക്രിക്കറ്റ് ക്ലബ്ബിന് കൂറ്റൻ സ്കോർ.…
തിരുവനന്തപുരം: കുട്ടികളുടെ സമഗ്രമായ ആദ്യകാല വളർച്ച, വികസന കാലതാമസങ്ങൾ, വൈകല്യങ്ങൾ എന്നിവ നേരത്തേ തിരിച്ചറിയുന്നതിനും ആവശ്യമായ പരിചരണവും പിന്തുണയും ഉറപ്പാക്കുന്നതിനുമായി…
ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആരണ്യകാണ്ഡം’ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്നു. കാടിന്റെ വന്യതയും നിഗൂഢതയും ത്രില്ലർ പശ്ചാത്തലവുമൊരുക്കി പുതിയ…