തിരുവനന്തപുരം: ഓണം വാരാഘോഷത്തിൽ പങ്കെടുക്കാനെത്തുന്ന ആയിരക്കണക്കിന് ആളുകളുടെ സുരക്ഷ ഉറപ്പാക്കാൻ വിപുലമായ സുരക്ഷാ സംവിധാനങ്ങളുമായി തിരുവനന്തപുരം സിറ്റി പോലീസ്. നിശാഗാന്ധിക്ക് സമീപം പ്രവർത്തിക്കുന്ന പ്രത്യേക കൺട്രോൾ റൂമിൽ 30 പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ നിയന്ത്രണങ്ങൾക്കായി നിയോഗിച്ചിരിക്കുന്നത്. കൺട്രോൾ റൂം സി.ഐ. ശശിധരൻ പിള്ളയുടെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്.
ആഘോഷ വേദികളിലും പരിസരങ്ങളിലും നടക്കുന്ന ഓരോ നീക്കവും നിരീക്ഷിക്കുന്നതിനായി കൺട്രോൾ റൂമിൽ മാത്രം 42 ക്യാമറകൾ സജ്ജീകരിച്ചിട്ടുണ്ട്. വിവിധ ആഘോഷ വേദികളിലും സമീപപ്രദേശങ്ങളിലുമായി കൂടുതൽ നിരീക്ഷണ ക്യാമറകളും സ്ഥാപിച്ചിട്ടുണ്ട്.
ജനത്തിരക്ക് കൃത്യമായി വിലയിരുത്തുന്നതിനും സുരക്ഷാ ക്രമീകരണങ്ങൾ ഏകോപിപ്പിക്കുന്നതിനുമായി ഡ്രോൺ ക്യാമറകളിലൂടെയും നിരീക്ഷണം നടത്തും. കാണികൾക്കിടയിൽ ക്രമസമാധാനം ഉറപ്പാക്കാൻ മഫ്തി പോലീസിനെയും വിന്യസിച്ചിട്ടുണ്ട്.
പ്രധാന പ്രവേശന കവാടങ്ങൾക്ക് സമീപം മെറ്റൽ ഡിറ്റക്ടർ പരിശോധന ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ആംബുലൻസ് സൗകര്യവും സജ്ജമാണ്.
ജനത്തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി പ്രവേശനത്തിനും പുറത്തേക്കുള്ള യാത്രയ്ക്കുമായി വഴികൾ പ്രത്യേകം ക്രമീകരിച്ചാണ് ആളുകളെ കടത്തിവിടുന്നത്. വിലപിടിപ്പുള്ള വസ്തുക്കൾ സുരക്ഷിതമായി സൂക്ഷിക്കണമെന്ന മുന്നറിയിപ്പുകളും അടിയന്തര സാഹചര്യങ്ങളിൽ പാലിക്കേണ്ട നിർദേശങ്ങളും അനൗൺസ്‌മെന്റുകളിലൂടെ കൃത്യമായ ഇടവേളകളിൽ ജനങ്ങളെ അറിയിക്കുന്നുണ്ട്.
ഓണം വാരാഘോഷത്തിനിടെ എന്ത് ആവശ്യങ്ങൾക്കായും ജനങ്ങൾക്ക് ഭയരഹിതമായി കൺട്രോൾ റൂമിനെ സമീപിക്കാമെന്ന് പോലീസ് അറിയിച്ചു. സൗഹൃദപരമായ സമീപനത്തോടെ ജനങ്ങളെ സഹായിക്കാനും അടിയന്തര സാഹചര്യങ്ങളിൽ ആവശ്യമായ ഇടപെടൽ നടത്താനും പോലീസ് സദാ സന്നദ്ധരാണെന്നും ഉദ്യോഗസ്ഥർ വ്യക്തമാക്കി.
ജനങ്ങളുടെ സുരക്ഷയ്ക്ക് മുൻഗണന നൽകി സാങ്കേതികവിദ്യയും മനുഷ്യവിഭവശേഷിയും സംയോജിപ്പിച്ചാണ് ഇത്തവണത്തെ ഓണം വാരാഘോഷ സുരക്ഷാ ക്രമീകരണങ്ങൾ.
തിരുവനന്തപുരം: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് തിരുവനന്തപുരത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം…
തിരുവനന്തപുരം: TKM-ലെ പൂർവവിദ്യാർഥിയും ഒഡീഷ കേഡർ ഐപിഎസ് ഉദ്യോഗസ്ഥനുമായ ഷെഫീൻ അഹമ്മദ് IPS (1998 CE) അന്തരിച്ചു. തിരുവനന്തപുരത്ത് ചികിത്സയിലിരിക്കെയാണ്…
തിരുവനന്തപുരം: വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരാൾ മരിച്ചു. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇന്ന് വെളുപ്പിനാണ് കാറിനകത്ത് തീപിടിച്ച നിലയിൽ ഒരാളെ കണ്ടെത്തിയത്.…
വിഷ്ണു വിനോദിന്റെ തകർപ്പൻ 65 റൺസ്; 17.1 ഓവറിൽ ലക്ഷ്യം മറികടന്ന് റോയൽസിന് നിർണായക ജയം തിരുവനന്തപുരം: കേരള ക്രിക്കറ്റ്…
തിരുവനന്തപുരം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിച്ച ഓണം വാരാഘോഷത്തോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളുടെ ഫലങ്ങൾ പ്രഖ്യാപിച്ചു. അത്തപ്പൂക്കളം, തിരുവാതിരക്കളി, പതാക…
സർക്കാർ സ്ഥാപനങ്ങളുടെ വിഭാഗത്തിൽ വനം വന്യജീവി വകുപ്പ് ഒന്നാമത്; ദൃശ്യ കലാരൂപത്തിൽ അഗസ്ത്യ സിദ്ധ മർമ്മ കളരി സംഘത്തിന് ഒന്നാം…