വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർധശതകവുമായി കൊല്ലം ക്യാപ്റ്റൻ

തിരുവനന്തപുരം: കേരള ക്രിക്കറ്റ് ലീഗിൽ (KCL) കൊച്ചി ബ്ലൂ ടൈഗേഴ്സിനെതിരെ മികച്ച ബാറ്റിങ് പ്രകടനവുമായി കൊല്ലം സെയ്‌ലേഴ്‌സ് ക്യാപ്റ്റൻ വത്സൽ ഗോവിന്ദ്. ഈ സീസണിലെ രണ്ടാം അർധശതകം നേടിയ വത്സലിന്റെ നായകമികവിലാണ് കൊല്ലം സെയ്‌ലേഴ്‌സ് 158 റൺസ് എന്ന മികച്ച സ്കോറിലെത്തിയത്.

വെറും 28 പന്തുകളിൽ അർധശതകം പൂർത്തിയാക്കിയ വത്സൽ 46 പന്തിൽ 77 റൺസെടുത്താണ് പുറത്തായത്. മൂന്ന് സിക്‌സും എട്ട് ബൗണ്ടറികളും ഉൾപ്പെട്ടതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.

മികച്ച ഫോമിലുള്ള ഓപ്പണർ അഭിഷേക് ജെ നായർക്കൊപ്പം ഇന്നിങ്‌സ് ആരംഭിച്ച വത്സൽ തുടക്കം മുതൽ ആത്മവിശ്വാസത്തോടെയാണ് ബാറ്റ് വീശിയത്. മനു കൃഷ്ണനെതിരെ ബൗണ്ടറിയോടെയാണ് താരം ആക്രമണത്തിന് തുടക്കമിട്ടത്. കൊച്ചി ക്യാപ്റ്റൻ സാലി എറിഞ്ഞ ഓവറിൽ സിക്‌സും പിന്നാലെ ബൗണ്ടറിയും നേടി വത്സൽ തന്റെ ഉദ്ദേശ്യം വ്യക്തമാക്കി.

ജെറിനെതിരെ രണ്ട് ബൗണ്ടറികൾ നേടിയ താരം കൊച്ചിയുടെ പേസ് ബൗളിങ് നിരയിലെ പ്രധാന താരമായ ബേസിൽ തമ്പിക്കെതിരെയും ആക്രമണാത്മക സമീപനമാണ് സ്വീകരിച്ചത്. ബേസിൽ തമ്പി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ രണ്ട് ബൗണ്ടറികൾ നേടിയ വത്സൽ, പത്താം ഓവറിൽ വീണ്ടും ബേസിലിനെ സിക്‌സറിന് പറത്തി.

അഭിഷേക് ജെ നായർക്കൊപ്പം ഒന്നാം വിക്കറ്റിൽ 60 പന്തിൽ 99 റൺസിന്റെ നിർണായക കൂട്ടുകെട്ടാണ് വത്സൽ ഗോവിന്ദ് പടുത്തുയർത്തിയത്. ഈ മികച്ച ഓപ്പണിങ് കൂട്ടുകെട്ടാണ് കൊല്ലം സെയ്‌ലേഴ്‌സിന്റെ സ്കോർ 158 റൺസിലേക്ക് ഉയരുന്നതിൽ നിർണായകമായത്.

ടൂർണമെന്റിൽ മികച്ച ഫോമിൽ വത്സൽ

ആറ് മത്സരങ്ങളിൽ നിന്ന് രണ്ട് അർധശതകങ്ങളടക്കം 267 റൺസാണ് വത്സൽ ഗോവിന്ദിന്റെ സമ്പാദ്യം. ഇതോടെ കേരള ക്രിക്കറ്റ് ലീഗിലെ റൺവേട്ടക്കാരുടെ പട്ടികയിൽ താരം മൂന്നാം സ്ഥാനത്ത് തുടരുകയാണ്.

ക്യാപ്റ്റന്റെ ഇന്നിങ്‌സിലൂടെ വീണ്ടും ശ്രദ്ധ നേടിയ വത്സൽ ഗോവിന്ദിന്റെ ഫോം കൊല്ലം സെയ്‌ലേഴ്‌സിന്റെ മുന്നോട്ടുള്ള മത്സരങ്ങളിലും നിർണായകമാകുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.

News Desk

Recent Posts

Most Played Online Casino Games

Most Played Online Casino Games Aries, but 888 is offering a 120% bonus to new…

2 days ago

Deposit 3 Get 150 Free Casino Uk

Deposit 3 Get 150 Free Casino Uk So for all these reasons, the house takes…

2 days ago

No Deposit Slots No Mobile Number

No Deposit Slots No Mobile Number In Australia, Booongo currently does not produce any such…

2 days ago

Best Instadebit Casino Loyalty Program Casino Uk

Best Instadebit Casino Loyalty Program Casino Uk A trio of the pair of 7s that…

2 days ago

Non Gamstop Casino Cashback Uk

Non Gamstop Casino Cashback Uk Any revenue generated by the potential sale of an app…

2 days ago

Native Uk Casinos In Montana

Native Uk Casinos In Montana It doesnt take a genius to figure out the direction…

2 days ago