Categories: NEWSOBITURY

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം തീരാനഷ്ടം: രാജീവ് ചന്ദ്രശേഖർ

തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും ജന്മഭൂമി റസിഡന്റ് എഡിറ്ററും ബിജെപി കേരളം സംസ്ഥാന സമിതി അംഗവുമായിരുന്ന കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം ബിജെപിക്കും മാധ്യമലോകത്തിനും പൊതുസമൂഹത്തിനും വലിയ നഷ്ടമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ പറഞ്ഞു.

അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട പൊതുജീവിതത്തിൽ മാധ്യമപ്രവർത്തനത്തിനും പൊതുപ്രവർത്തനത്തിനും കെ. കുഞ്ഞിക്കണ്ണൻ വിലപ്പെട്ട സംഭാവനകൾ നൽകിയ വ്യക്തിത്വമായിരുന്നുവെന്ന് രാജീവ് ചന്ദ്രശേഖർ അനുസ്മരിച്ചു.

സമർപ്പിതനായ കാര്യകർത്താവ്, നിർഭയനായ പത്രപ്രവർത്തകൻ, ആഴത്തിലുള്ള രാഷ്ട്രീയ നിരീക്ഷകൻ, മികച്ച ഗ്രന്ഥകാരൻ എന്നീ നിലകളിൽ കെ. കുഞ്ഞിക്കണ്ണൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

‘രാഷ്ട്രം ഒന്നാമത്’ എന്ന ആശയത്തോടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ പ്രതിബദ്ധതയും പൊതുജീവിതത്തിലെ സത്യസന്ധതയും എന്നും ഓർമ്മിക്കപ്പെടും. കെ.ജി. മാരാരുടെ ജീവിതത്തെ ആസ്പദമാക്കി രചിച്ച ശ്രദ്ധേയമായ ജീവചരിത്രം ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ രചനകളും സംഭാവനകളും വരും തലമുറകൾക്ക് പ്രചോദനമാകുമെന്നും രാജീവ് ചന്ദ്രശേഖർ വ്യക്തമാക്കി.

ജന്മഭൂമിയുടെ വളർച്ചയിലും ബിജെപിയുടെ ആശയപ്രചാരണത്തിലും കെ. കുഞ്ഞിക്കണ്ണൻ വഹിച്ച പങ്ക് എക്കാലവും സ്മരിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

കെ. കുഞ്ഞിക്കണ്ണന്റെ വിയോഗം ബിജെപിക്കും മാധ്യമലോകത്തിനും പൊതുസമൂഹത്തിനും ഒരുപോലെ തീരാനഷ്ടമാണെന്നും രാജീവ് ചന്ദ്രശേഖർ കൂട്ടിച്ചേർത്തു.

ഈ ദുഃഖഘട്ടത്തിൽ കെ. കുഞ്ഞിക്കണ്ണന്റെ കുടുംബാംഗങ്ങളുടെയും ജന്മഭൂമിയിലെ സഹപ്രവർത്തകരുടെയും പ്രിയപ്പെട്ടവരുടെയും ദുഃഖത്തിൽ ഹൃദയപൂർവ്വം പങ്കുചേരുന്നതായും അദ്ദേഹത്തിന്റെ ആത്മാവിന് നിത്യശാന്തി നേരുന്നതായും ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ അറിയിച്ചു.

News Desk

Recent Posts

അഞ്ചുമന ക്ഷേത്രത്തിൽ ‘ആരണ്യകാണ്ഡം’ പൂജ; ചിത്രീകരണം നവംബർ 5ന് ആരംഭിക്കും

ജയൻ വന്നേരി രചനയും സംവിധാനവും നിർവഹിക്കുന്ന ‘ആരണ്യകാണ്ഡം’ അഞ്ച് ഭാഷകളിലായി ഒരുങ്ങുന്നു. കാടിന്റെ വന്യതയും നിഗൂഢതയും ത്രില്ലർ പശ്ചാത്തലവുമൊരുക്കി പുതിയ…

7 hours ago

സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു; ‘സമരസഖാവ് പി.കെ. ഗുരുദാസൻ’ സംവിധാനം ബിജു നെട്ടറ

കൊല്ലത്തിന്റെ തൊഴിലാളി പോരാട്ടങ്ങളുടെയും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെയും ചരിത്രം അടയാളപ്പെടുത്തിയ സഖാവ് പി.കെ. ഗുരുദാസന്റെ ജീവിതം ഡോക്യുമെന്ററിയാകുന്നു. ‘സമരസഖാവ് പി.കെ. ഗുരുദാസൻ’…

7 hours ago

കേരളത്തിൽ സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ ഒക്ടോബർ 21 മുതൽ; ഡിസംബർ 31 വരെ പ്രത്യേക ക്യാമ്പുകൾ

തിരുവനന്തപുരം: രാജ്യത്തെ എല്ലാ പൗരന്മാർക്കും അടിസ്ഥാന ബാങ്കിംഗ് സേവനങ്ങളും സാമൂഹിക സുരക്ഷാ പദ്ധതികളും ലഭ്യമാക്കുന്നതിനായി സാമ്പത്തിക ഉൾപ്പെടുത്തൽ സമ്പൂർണതാ ക്യാമ്പയിൻ…

4 days ago

കുട്ടികളുടെ സുരക്ഷയിൽ വീഴ്ച അനുവദിക്കില്ല; ഉത്തരവാദിത്തം വനിതാ ശിശു വികസന ഓഫീസർമാർക്ക്: മന്ത്രി ബിന്ദു കൃഷ്ണ

തിരുവനന്തപുരം: അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ കഴിയുന്ന കുട്ടികളുടെ സുരക്ഷയും സംരക്ഷണവും പുനരധിവാസവും ഉറപ്പാക്കാൻ സംസ്ഥാനവ്യാപക കർമ്മപദ്ധതിയുമായി വനിതാ ശിശു വികസന വകുപ്പ്.…

4 days ago

കെഎസ്ആർടിസിക്ക് ടിക്കറ്റ് വരുമാനത്തിൽ 10.64 കോടിയുടെ നേട്ടം; ശബരിമല സീസൺ ഒഴികെയുള്ള രണ്ടാമത്തെ വലിയ വരുമാനം

തിരുവനന്തപുരം: ടിക്കറ്റ് വിൽപ്പനയിലൂടെ മികച്ച നേട്ടം സ്വന്തമാക്കി കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപറേഷൻ (കെഎസ്ആർടിസി). ഒക്ടോബർ 22 വ്യാഴാഴ്ച…

4 days ago

സ്ത്രീകളുടെ സുരക്ഷയും മാനസികാരോഗ്യവും ഉറപ്പാക്കാൻ പുതിയ വനിതാ നയം നടപ്പാക്കും: മന്ത്രി ബിന്ദു കൃഷ്ണ

'പോഷ് ആക്ട് 2013 & സ്ത്രീകളുടെ മാനസികാരോഗ്യം വിഷയത്തിൽ കേരള വനിതാ കമ്മീഷൻ സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു സ്ത്രീകളുടെ സാമൂഹികവും…

1 week ago