തിരുവനന്തപുരം: റിപ്പോർട്ടർ ടി വിയുടെ എറണാകുളത്തെ സെൻട്രൽ ന്യൂസ് ഡസ്‌കിൽ പോലീസ് അതിക്രമിച്ചു കയറിയ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി തിരുവനന്തപുരം പ്രസ് ക്ലബ്. ന്യൂസ് ഡസ്‌കിലേക്ക് പോലീസ് അതിക്രമിച്ചു കയറിയത് നീതീകരിക്കാനാവില്ലെന്നും മാധ്യമ വേട്ടയിൽ ശക്തമായി പ്രതിഷേധിക്കുന്നതായും തിരുവനന്തപുരം പ്രസ് ക്ലബ് വ്യക്തമാക്കി.
കേസന്വേഷണവുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ടി വിയുടെ ന്യൂസ് ഡസ്‌കിലേക്ക് പോലീസ് അതിക്രമിച്ചു കയറേണ്ട സാഹചര്യമുണ്ടായിരുന്നില്ലെന്ന് പ്രസ് ക്ലബ് ചൂണ്ടിക്കാട്ടി. വാർത്താ സംപ്രേഷണം പോലും തടസ്സപ്പെടുത്തിയ പോലീസ് ഇടപെടൽ ആശങ്കാജനകമാണെന്നും പ്രസ് ക്ലബ് വ്യക്തമാക്കി.
മാധ്യമ സ്വാതന്ത്ര്യത്തെ ബാധിക്കുന്ന ഇത്തരം നടപടികൾ അംഗീകരിക്കാനാവില്ലെന്നും സംഭവത്തിൽ സർക്കാർ അടിയന്തരമായി ഇടപെടണമെന്നും തിരുവനന്തപുരം പ്രസ് ക്ലബ് ആവശ്യപ്പെട്ടു.
ന്യൂസ് ഡസ്‌കിൽ കടന്നുകയറി മാധ്യമ പ്രവർത്തനത്തെ തടസ്സപ്പെടുത്താൻ ശ്രമിച്ചവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാൻ സർക്കാർ തയ്യാറാകണമെന്ന് പ്രസ് ക്ലബ് പ്രസിഡന്റ് എസ്. ശ്രീകേഷും സെക്രട്ടറി പി. ആർ. പ്രവീണും ആവശ്യപ്പെട്ടു.
മാധ്യമ സ്ഥാപനങ്ങളിൽ നിയമാനുസൃതമായ അന്വേഷണ നടപടികൾ മാത്രമേ ഉണ്ടാകാവൂ എന്നും മാധ്യമ പ്രവർത്തനത്തിന്റെ സ്വാതന്ത്ര്യവും ന്യൂസ് ഡസ്‌കുകളുടെ പ്രവർത്തന സ്വാതന്ത്ര്യവും സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും പ്രസ് ക്ലബ് അഭിപ്രായപ്പെട്ടു.
മോദിയുടെ ഇടപെടലിൽ പുടിൻ ആണവായുധ പ്രയോഗത്തിൽ നിന്ന് പിന്മാറിയെന്ന് പോളണ്ട്; ‘റഷ്യൻ പ്രസിഡന്റിന് മോദിയുടെ വാക്കുകൾക്ക് വിലയുണ്ട്’. റഷ്യ–യുക്രെയ്ൻ യുദ്ധത്തിനിടെ…
തിരുവനന്തപുരം: കേരളത്തിന്റെ വിനോദസഞ്ചാര, ആരോഗ്യ, ഐടി, തുറമുഖ മേഖലകളിലെ സാധ്യതകൾ ലോകത്തിന് മുന്നിലെത്തിച്ച് സംസ്ഥാനത്തെ മികച്ച നിക്ഷേപകേന്ദ്രമാക്കി മാറ്റുകയാണ് സർക്കാരിന്റെ…
AI, മെഷീൻ ലേണിംഗ്, ക്വാണ്ടം കമ്പ്യൂട്ടിംഗ് തുടങ്ങിയ മേഖലകളിലെ മാറ്റങ്ങൾക്കനുസരിച്ച് നിയമവിദഗ്ധർ പുതിയ നിയമസാധ്യതകളും വെല്ലുവിളികളും ഏറ്റെടുക്കണമെന്ന് മുഖ്യമന്ത്രി. തിരുവനന്തപുരം:…
തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ വളർച്ചയ്ക്കൊപ്പം സംസ്ഥാനത്തെ ലോജിസ്റ്റിക്സ് മേഖലയ്ക്കും പുതിയ ഉണർവ് നൽകുന്ന പദ്ധതിയായി കേരളത്തിലെ ആദ്യ കണ്ടെയ്നർ…
കൊച്ചി: ചെറിയൊരു മുറിവോ മൂത്രാശയ അണുബാധയോ ന്യുമോണിയയോ വയറിലെ അണുബാധയോ നിസ്സാരമായി കാണരുത്. ചില സാഹചര്യങ്ങളിൽ സാധാരണയായി തോന്നുന്ന അണുബാധ…
തിരുവനന്തപുരം, സെപ്റ്റംബർ 13, 2026: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (IISER) തിരുവനന്തപുരത്തെ സ്കൂൾ ഓഫ്…